തിരുവനന്തപുരം: നെയ്യാറ്റിൻകരയിലെ ഗോപൻ സ്വാമിയുടെ ‘ദുരൂഹ സമാധി’ രണ്ട് ദിവസം കഴിഞ്ഞ് പൊളിക്കാൻ തീരുമാനം. ഇതിനുള്ളിൽ ഹൈന്ദവ സംഘടനകളുമായി പോലീസ് ചർച്ച നടത്തുമെന്നാണ് വിവരം. കല്ലറ പൊളിച്ച് പരിശോധന നടത്തണമെന്ന് സംഘടനകളുമായി ഇന്നലെ നടന്ന പ്രാഥമിക ചർച്ചയിൽ സബ് കളക്ടറും പോലീസും അറിയിച്ചരുന്നു.
കല്ലറ പൊളിക്കാൻ പോലീസ് എത്തിയപ്പോൾ സമാധി പൊളിക്കാൻ അനുവദിക്കില്ലെന്ന് പറഞ്ഞ് കുടുംബം പ്രതിഷേധിച്ചിരുന്നു.പോലീസ് അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഗോപൻസ്വാമിയുടെ ഭാര്യയും മക്കളും സമാധിപീഠത്തിന് മുമ്പിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു.നാട്ടുകാർക്ക് സമാധി എന്താണെന്ന് അറിയില്ലെന്നും മതവികാരം വ്രണപ്പെടുത്തരുതെന്നും പറഞ്ഞ കുടുംബം സമാധിയുടെ കാര്യം മുന്നേ തീരുമാനിച്ചതാണെന്നും പറഞ്ഞ് സമാധി പൊളിക്കുന്നതിനെ എതിർക്കുകയായിരുന്നു.
അതേസമയം നെയ്യാറ്റിൻകര ആറാലുംമൂട് കാവുവിളാകം സിദ്ധൻ ഭവനിൽ ഗോപനെ (മണിയൻ 69) വ്യാഴാഴ്ച രാവിലെ മരിച്ചതിനെ തുടർന്നു സമാധിയിരുത്തിയെന്നാണു ഭാര്യയും മക്കളും പറഞ്ഞത്
Discussion about this post