കോഴിക്കോട് : ഓൺലൈൻ ട്രേഡിങ്ങിലൂടെ കോടികളുടെ ലാഭമുണ്ടാക്കാം എന്ന് പറഞ്ഞു വിശ്വസിപ്പിച്ച് വടകര സ്വദേശിയിൽ നിന്നും ഒരു കോടി രൂപ തട്ടിയെടുത്ത പ്രതി അറസ്റ്റിൽ. കാസര്‍കോട് ഉപ്പള സ്വദേശി മുഹമ്മദ് ഇന്‍ഷാദ് ആണ് അറസ്റ്റിലായത്.
മംഗളൂരു വിമാനത്താവളത്തിൽ വച്ചാണ് പോലീസ് ഇയാളെ പിടികൂടിയത്.
വിദേശത്തായിരുന്ന മുഹമ്മദ് ഇന്‍ഷാദിന് വേണ്ടി പോലീസ് ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറത്തിറക്കിയിരുന്നു. ഇതനുസരിച്ച് മംഗളൂരു വിമാനത്താവളത്തിലെത്തിയ ഇയാളെ ഇമിഗ്രേഷന്‍ വിഭാഗം തടഞ്ഞു വെച്ച ശേഷം പൊലീസിലേല്‍പ്പിക്കുകയായിരുന്നു.
ഓൺലൈൻ ട്രേഡിംഗിലൂടെ വ്യാജ ലാഭം വാഗ്ദാനം ചെയ്ത് ഇയാൾ കൂടുതൽ പേരെ വഞ്ചിച്ചിട്ടുണ്ടോ എന്നുള്ള കാര്യവും പോലീസ് പരിശോധിക്കുന്നുണ്ട്. നിലവിൽ വടകര സ്വദേശിയുടെ പരാതിയിൽ വടകര സൈബര്‍ ക്രൈം പോലീസാണ് മുഹമ്മദ് ഇന്‍ഷാദിനെതിരായ കേസ് അന്വേഷിക്കുന്നത്.
Discussion about this post