എറണാകുളം: ഹണി റോസിനെ സൈബർ ഇടത്തിൽ അധിക്ഷേപിച്ചെന്ന പരാതിയിൽ മുൻകൂർ ജാമ്യം തേടിയ രാഹുൽ ഈശ്വറിന്റെ അറസ്റ്റ് തടയാതെ ഹൈക്കോടതി. സാമൂഹിക മാദ്ധ്യമങ്ങളിലൂടെയും ചാനൽ ചർച്ചകളിലൂടെയും തന്നെ അധിക്ഷേപിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഹണി റോസ് രാഹുൽ ഈശ്വറിനെതിരെ പരാതി നൽകിയത്.
അഭിപ്രായ പ്രകടനത്തിനുള്ള സ്വാതന്ത്ര്യം ഉപയോഗിക്കുക മാത്രമാണ് താൻ ചെയ്തത് എന്നായിരുന്നു രാഹുൽ ഈശ്വറിന്റെ പ്രധാന വാദം. ഹണി റോസ് വിമർശനത്തിന് അതീതയല്ലെന്നും അതിനാലാണ് താൻ വിമർശിച്ചതെന്നും രാഹുൽ ഹൈക്കോടതിയിൽ വാദമുയർത്തി. കേസ് പരിഗണിക്കുന്നത് ഈ മാസം 27-ലേക്ക് മാറ്റി. മുൻകൂർ ജാമ്യം നൽകുന്നത് സംബന്ധിച്ച് ഹൈക്കോടതി പോലീസിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുമുണ്ട്.
അതേസമയം, ഹണി റോസിന്റെ പരാതിയിൽ രാഹുൽ ഈശ്വറിനെതിരെ പോലീസ് ഇതുവരെ കേസെടുത്തിട്ടില്ല. എറണാകുളം സെൻട്രൽ പോലീസിലാണ് ഹണി റോസ് രാഹുലിനെതിരെ പരാതി നൽകിയത്. എന്നാൽ, കേസ് പഠിച്ചുവരികയാണെന്നാണ് പോലീസ് പറയുന്നത്.
Discussion about this post