തിരുവനന്തപുരം: മുന്‍ ധനകാര്യ മന്ത്രി കെ.എം മാണിക്കെതിരായ ബാര്‍ കോഴക്കേസ് വിജിലന്‍സ് വീണ്ടും അന്വേഷിച്ചേക്കും. മുമ്പ് നടത്തിയ അന്വേഷണത്തില്‍ അപാകതയുണ്ടെന്ന് വിജിലന്‍സ് ഡയറക്ടര്‍ക്ക് നിയമപോദേശം ലഭിച്ചതിനെ തുടര്‍ന്നാണ് വീണ്ടും അന്വേഷണത്തിന് സാധ്യത തെളിയുന്നത്. ബാര്‍ മുതലാളിമാരുടെ ശബ്ദരേഖ രേഖപ്പെടുത്താതിരുന്നത് വീഴ്ചയാണെന്നും നിയമോപദേശത്തില്‍ പറയുന്നു.
നേരത്തെ കേസ് തള്ളണമെന്ന് ആവശ്യപ്പെട്ട മാണിയുടെ ഹര്‍ജിയില്‍ കെ.എം മാണിക്കെതിരെയുളളത് കള്ളക്കേസാണെന്ന് വിശ്വസിക്കാനാവില്ലെന്ന് പറഞ്ഞ ഹൈക്കോടതി നിങ്ങളുടെ പൊലീസ് നിങ്ങള്‍ക്കെതിരെ കള്ളക്കേസ് എടുക്കുമോ, ശക്തനായ മന്ത്രിക്ക് എതിരെ പൊലീസ് കള്ളക്കേസ് എടുത്തെന്നത് വിശ്വസിക്കാന്‍ കഴിയുമോ എന്നും ചോദിച്ചിരുന്നു.
Discussion about this post