തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന ജിഎസ്ടി ബില്ലിനെ പിന്തുണച്ച് കോണ്‍ഗ്രസ് നേതാവും, എംഎല്‍എയുമായ വി.ഡി സതീശന്. ജിഎസ്ടി നടപ്പാക്കിയാല്‍ അത് ഏറ്റവും ഗുണം ചെയ്യുക കേരളത്തിന്റെ സാമ്പത്തിക സ്ഥിതിക്കാണ് എന്നാണ് വി.ഡി സതീശന്റെ വാക്കുകള്‍. ജിഎസ്ടി വന്നാല്‍ കേരളത്തിന്റെ നികുതി വര്‍ദ്ധന തോമസ് ഐസക് പറയുന്ന 25 ശതമാനമല്ല നാല്പത് ശതമാനം വരെ ആകുമെന്നും വി.ഡി സതീശന് പറയുന്നു. ബജറ്റുമായി ബന്ധപ്പെട്ട ചാനല്‍ ചര്‍ച്ചയിലാണ് വി.ഡി സതീശന്റെ ജിഎസ്ടി കേരളത്തിന് ഗുണകരമാകുമെന്ന പ്രഖ്യാപനം.
കോണ്‍ഗ്രസിന്റേയും ഘടകകക്ഷികളുടെയും എതിര്‍പ്പ് മൂലം ജിഎസ്ടി ബില്‍ ഇതുവരെ പാസാക്കാന്‍ കേന്ദ്രസര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. നേരത്തെ ജിഎസ്ടിയെ കേരള ധനമന്ത്രി ഡോ. തോമസ് ഐസകും പിന്തുണച്ചിരുന്നു. എന്നാല്‍ ജിഎസ്ടി ഇപ്പോഴത്തെ നിലയില്‍ നടപ്പാക്കാനാവില്ല എന്നാണ് സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിലപാട്. ജിഎസ്ടിയെ പിന്തുണക്കുന്ന നിലപാട് നേരത്തെ മുഖ്യമന്ത്രി പിണറായി വിജയനും സ്വീകരിച്ചിരുന്നു.
വീഡിയൊ-
https://youtube.com/watch?v=amU26AqGRvk%3Fautoplay%3D1%26start%3D3729%26end%3D3775%26controls%3D1%26version%3D3
Discussion about this post