തിരുവനന്തപുരം:എല്ലാ സ്ത്രീകള്‍ക്കും ശബരിമലയില്‍ പ്രവേശനം അനുവദിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ശബരിമലയിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച് സുപ്രീംകോടതിയില്‍ പുതിയ സത്യവാങ്മൂലം നല്‍കണമെന്ന് ദേവസ്വം ബോര്‍ഡിനോട് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. സിപിഎമ്മിന് എല്ലാ ക്ഷേത്രത്തിലെ പോലെ ശബരിമലയിലും സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കണമെന്നാണെന്നും കോടിയേരി പറഞ്ഞു. ശബരിമലയില്‍ എല്ലാ സ്ത്രീകള്‍ക്കും പ്രവേശനം നല്‍കുമ്പോള്‍ അവിടെയെന്തെങ്കിലും പ്രായോഗിക പ്രശ്‌നമുണ്ടോയെന്ന് പരിശോധിക്കണമെന്നും കോടിയേരി പറഞ്ഞു.
പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശനം അനുവദിക്കാമെന്ന് 2008ലെ എല്‍.ഡി.എഫ്. സര്‍ക്കാര്‍ കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. പിന്നീട് 2016 ജനവരിയിലാണ് സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കരുതെന്ന സത്യവാങ്മൂലം യു.ഡി.എഫ് സര്‍ക്കാര്‍ സമര്‍പ്പിച്ചത്. ഭരണഘടനപരമായ വസ്തുതകള്‍ പരിശോധിക്കേണ്ടതുണ്ടെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ ബോധിപ്പിച്ചു.
ജസ്റ്റിസ് ദീപക് മിസ്ര അധ്യക്ഷനായ പുന:സംഘടിപ്പിച്ച ബെഞ്ചാണ് ഹര്‍ജിയില്‍ വാദം കേട്ടത്.
Discussion about this post