തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുഖ്യ നിയമോപദേഷ്ടാവ് എം.കെ.ദാമോദരന്‍ സര്‍ക്കാരിനെതിരായ കേസുകളില്‍ ഹാജരാവുന്നതിനെ ന്യായീകരിച്ച പിണറായി വിജയന്‍ ഗുരുതരമായ തെറ്റാണ് ചെയ്തിരിക്കുന്നതെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരന്‍ പറഞ്ഞു. ദാമോദരനെ ഇതിന് അനുവദിച്ചതിലൂടെ പിണറായി വിജയന്‍ മുഖ്യമന്ത്രി പദം ദുരുപയോഗം ചെയ്തിരിക്കുകയാണെന്നും സുധീരന്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു.
ദാമോദരന്റെ കാര്യത്തില്‍ സാങ്കേതികത്വം പറഞ്ഞ് കടിച്ചു തൂങ്ങാതെ അദ്ദേഹത്തെ നിയമോപദേഷ്ടാവ് സ്ഥാനത്ത് നിന്ന് പുറത്താക്കാന്‍ മുഖ്യമന്ത്രി തയ്യാറാവണം. അതല്ലെങ്കില്‍ ദാമോദരന്‍ സ്വയം സ്ഥാനമൊഴിയണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു. സര്‍ക്കാരിനെതിരായ കേസുകളില്‍ മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് ഹാജരാവുന്നതിലൂടെ നിയമവിരുദ്ധമായ കാര്യങ്ങള്‍ക്ക് ചെയ്യുന്നവര്‍ക്ക് സംരക്ഷണം ലഭിക്കുന്ന തരത്തിലേക്കാണ് കാര്യങ്ങള്‍ പോകുന്നതെന്നും സുധീരന്‍ ചൂണ്ടിക്കാട്ടി. ഡയറക്ടര്‍ ജനറല്‍ ഒഫ് പ്രോസിക്യൂഷന്‍ മഞ്ചേരി ശ്രീധരന്‍ നായര്‍ വഞ്ചനാ കേസില്‍ പ്രതിയായ സാഹചര്യത്തില്‍ അദ്ദേഹവും തത്സ്ഥാനം ഒഴിയണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു.
മൈക്രോഫിനാന്‍സ് തട്ടിപ്പു കേസില്‍ വെള്ളാപ്പള്ളി നടേശനെതിരെ കേസെടുത്ത സാഹചര്യത്തില്‍ അദ്ദേഹം എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി സ്ഥാനം ഒഴിയണം. സ്വന്തം അണികളെ എല്ലാ രീതിയിലും വഞ്ചിച്ചു വരുന്ന വെള്ളാപ്പള്ളി ഒഴിയണമെന്ന് നേരത്തെ തന്നെ ആവശ്യമുയര്‍ന്നതാണ്. അതിനെ ബലപ്പെടുത്തുന്ന രീതിയിലേക്കാണ് ഇപ്പോള്‍ കാര്യങ്ങള്‍ എത്തിയിരിക്കുന്നതെന്നും സുധീരന്‍ പറഞ്ഞു.
Discussion about this post