ഡല്‍ഹി: ചരക്ക് സേവന നികുതി ബില്‍(ജിഎസ്ടി) സംബന്ധിച്ച് കേന്ദ്ര ധനമന്ത്രി കോണ്‍ഗ്രസ് നേതാക്കളായ ഗുലാം നബി ആസാദ്, ആനന്ദ് ശര്‍മ എന്നിവരോടു ചര്‍ച്ച നടത്തി. ജിഎസ്ടി ബില്ലിനെ പിന്തുണയ്ക്കണമെന്നാവശ്യപ്പെട്ട് പാര്‍ലമെന്റ് മന്ദിരത്തിലെത്തിയാണ് ചര്‍ച്ച നടത്തിയത്. എന്നാല്‍ ചര്‍ച്ചയില്‍ സമവായത്തില്‍ എത്താനായില്ല. ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസ് നേതൃത്വവുമായി ഒരുവട്ടം കൂടി ചര്‍ച്ച നടത്തുമെന്ന് അരുണ്‍ ജയ്റ്റ്‌ലി പറഞ്ഞു. പാര്‍ലമെന്ററികാര്യ മന്ത്രി അനന്ത് കുമാറും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.
ജിഎസ്ടി ബില്‍ ഈ പാര്‍ലമെന്റ് സമ്മേളനത്തില്‍ പാസാക്കുമോയെന്ന കാര്യം പറയാനാകില്ലെന്ന് ഗുലാം നബി ആസാദ് പ്രതികരിച്ചു. സര്‍ക്കാരുമായുള്ള ചര്‍ച്ചയുടെ വിവരങ്ങള്‍ കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിക്കും. വിഷയത്തെക്കുറിച്ച് പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ച ആവശ്യമാണെന്നും ആസാദ് പ്രതികരിച്ചു.
പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ത്തന്നെ ജിഎസ്ടി ബില്‍ പാസാക്കണമെന്നു സര്‍ക്കാരിനു അതിയായ ആഗ്രഹമുണ്ട്.
Discussion about this post