ഡല്‍ഹി :ഹരിദ്വാറില്‍ നടന്ന അര്‍ധ കുംഭമേളയെ ലക്ഷ്യമിട്ടു ഭീകരാക്രമണം നടത്താന്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ പദ്ധതിയിട്ടിരുന്നതായി ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ). അടുത്തിടെ അറസ്റ്റിലായ ആറ് ഐഎസ് അനുഭാവികളെ ചോദ്യംചെയ്തപ്പോഴാണ് ഇതുസംബന്ധിച്ച വിവരം ലഭിച്ചത്. പിടിക്കപ്പെട്ട ആറുപേരില്‍ ഒരാള്‍ക്ക് സിറിയയിലെ ഐഎസ് ഭീകരരുമായി നേരിട്ടു ബന്ധമുണ്ടെന്നാണ് എന്‍ഐഎ സംശയം
പിടിയിലായവര്‍ സിറിയയില്‍നിന്നും പരിശീലനം ലഭിച്ചവരാണെന്നും മാരകമായ സ്ഫോടകവസ്തുക്കള്‍ ഉപയോഗിക്കാന്‍ ഇവര്‍ക്കു പരിശീലനം ലഭിച്ചിരുന്നുവെന്നും പ്രത്യേക കോടതിയില്‍ എന്‍ഐഎ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു. ഡല്‍ഹിയിലും ഭീകരാക്രമണത്തിനു ഇവര്‍ പദ്ധതിയിട്ടിരുന്നു.
ഭീകരസംഘടനയായ ജയ്ഷെ മുഹമ്മദ് തലവന്‍ മൗലാന മസൂദ് അസ്ഹറിന്റെയും മറ്റു വിവാദ മുസ്ലിം പുരോഹിതരുടെയും പ്രസംഗങ്ങള്‍ അടങ്ങിയ വിഡിയോകളും ഇവരുടെ പക്കല്‍നിന്നും കണ്ടെടുത്തിട്ടുണ്ടെന്നും കുറ്റപത്രത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
Discussion about this post