ശ്രീനഗര്‍: കാശ്മീര്‍ താഴ്വരയിലെയും നിയന്ത്രണരേഖയിലെയും സുരക്ഷാസാഹചര്യങ്ങള്‍ വിലയിരുത്താന്‍ കരസേനാ തലവന്‍ ദല്‍ബിര്‍ സിംഗ് സുഹാഗ് ഇന്ന് കാശ്മീരിലെത്തും. ഉന്നത സൈനിക നേതൃത്വവുമായി അദ്ദേഹം ചര്‍ച്ച നടത്തും. തുടര്‍ന്ന് കാഷ്മീര്‍ താഴ്വരയിലും നിയന്ത്രണരേഖയ്ക്കു സമീപവും അദ്ദേഹം സന്ദര്‍ശനം നടത്തും.
ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനി ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് താഴ്വര സംഘര്‍ഷഭരിതമാണ്. തിങ്കളാഴ്ച അനന്ത്നാഗ് ജില്ലയിലെ ക്വാസിഗുണ്ടില് രണ്ടു സ്ത്രീകളുള്‍പ്പെടെ മൂന്നുപേര്‍ സൈന്യത്തിന്റെ വെടിയേറ്റു മരിച്ചിരുന്നു. ഇതുകൂടി പരിഗണിച്ചാണ് ജനറല്‍ സുഹാഗിന്റെ സന്ദര്‍ശനം.
Discussion about this post