ഡല്‍ഹി: ഹൈക്കോടതിവളപ്പില്‍ അഭിഭാഷകര്‍ അക്രമം നടത്തിയ സംഭവത്തില്‍ സുപ്രീം കോടതി ചീഫ് ജസ്റ്റീസ് ഇടപെടുന്നു. ഹൈക്കോടതി മീഡിയ റൂം തുറക്കാന്‍ ചീഫ് ജസ്റ്റീസ് ടി.എസ് ഠാക്കൂര്‍ നിര്‍ദേശം നല്കി.
കേരളത്തില്‍ നടന്ന സംഭവങ്ങള്‍ ആശാവഹമല്ല. സ്വതന്ത്ര മാധ്യമപ്രവര്‍ത്തനം ഉറപ്പാക്കുമെന്നും ടി.എസ് ഠാക്കൂര്‍ പറഞ്ഞു. കേടുപാടുകള്‍ ഉടന്‍ തീര്‍ത്ത് മീഡിയ റൂം തുറന്നുകൊടുക്കാന്‍ നിര്‍ദ്ദേശം നല്കി. ആക്ടിംഗ് ചീഫ് ജസ്റ്റിസിനും ഇത് സംബന്ധിച്ച് മേല്‍നോട്ടം വഹിക്കാന്‍ ജസ്റ്റിസ് കുര്യന് ജോസഫിനും ചീഫ് ജസ്റ്റിസ് നിര്‍ദ്ദേശം നല്കി. ഗവണ്മെന്റ് പ്ലീഡര്‍ ധനേഷ് മാഞ്ഞൂരാന് പൊതുസ്ഥലത്ത് വച്ച് യുവതിയെ കടന്നുപിടിക്കുകയും അപമര്യാദയായി പെരുമാറുകയും ചെയ്തുവെന്ന കേസുമായി ബന്ധപ്പെട്ട് വാര്‍ത്ത നല്‍കിയതിനെ തുടര്‍ന്ന് അഭിഭാഷകരും മാദ്ധ്യമപ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഹൈക്കോടതി വളപ്പിലും തിരുവനന്തപുരം വഞ്ചിയൂരിലെ ജില്ലാകോടതിയിലും അഭിഭാഷകര്‍ മാദ്ധ്യമപ്രവര്‍ത്തര്‍ക്ക് നേരെ അക്രമം അഴിച്ചുവിടുകയും ചെയ്തു. ഇത് അന്വേഷിക്കാന്‍ സുപ്രീംകോടതിയിലെ ജസ്റ്റിസ് കുര്യന് ജോസഫിന്റെ നിര്‍ദ്ദേശപ്രകാരം ഹൈക്കോടതി ജഡ്ജിമാര്‍ എത്തിയിരുന്നു.
Discussion about this post