പനാജി: ആര്‍എസ്എസ് അംഗീകാരമില്ലാത്ത സംഘടനയാണെന്ന് കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിങ്. ആര്.എസ്.എസ് വര്‍ഷം തോറും പിരിച്ചെടുക്കുന്ന ഫണ്ട് തുക എത്രയെന്ന് വെളിപ്പെടുത്തണമെന്നും ദിഗ്വ സിങ് ആവശ്യപ്പെട്ടു. അംഗീകാരമില്ലാത്ത ഒരു സംഘടനയെന്ന നിലയില്‍ ആര്.എസ്.എസിനെ നിരോധിക്കണോ എന്നതില്‍ ചോദ്യമില്ല. അക്കാര്യം നിരവധി തവണ ഉന്നയിക്കപ്പെട്ടതാണെന്നും ദിഗ് വിജയ് സിംഗ് പറഞ്ഞു.
പനാജിയില്‍ ഇന്ന് വൈകിട്ട് നടക്കുന്ന കോഡിനേഷന്‍ കമ്മറ്റി യോഗത്തില്‍ പങ്കെടുക്കാനെത്തെിയ ദിഗ് വിജയ് സിംഗ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.
ഗുരു പൂര്‍ണിമ ആഘോഷങ്ങളുടെ ഭാഗമായി മാത്രം സംഘടന വന്‍തുകയാണ് പിരിച്ചെടുക്കുന്നത്. ഇതിന് കണക്കില്ല. ആര്.എസ്.എസിന് ‘ഗുരു ദക്ഷിണ’ എന്ന പേരില്‍ പിരിഞ്ഞുകിട്ടുന്ന തുക എത്രയാണെന്നും പണത്തിന്റെ സ്രോതസ് വെളിപ്പെടുത്തണമെന്നും ദിഗ് വിജയ് സിങ് ആവശ്യപ്പെട്ടു.
രജിസ്റ്റര്‍ ചെയ്യാത്ത ഒരു സംഘടന ഏത് ആക്റ്റ് പ്രകാരമാണ് പ്രവര്‍ത്തിക്കുന്നത്. അവര്‍ പിരിച്ചെടുക്കുന്ന വന്‍ തുക എവിടേക്കോണ് പോകുന്നതെന്നും ആര്.എസ്.എസ് വിശദീകരിക്കണമെന്നും കോണ്‍ഗ്രസ് നേതാവ് ആവശ്യപ്പെട്ടു.
Discussion about this post