കോഴിക്കോട്: കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടത്തിയ മിന്നല്‍ പരിശോധനയ്ക്ക് പിന്നാലെ ഭക്ഷ്യമന്ത്രി വി.എസ് സുനില്‍കുമാര്‍ കോഴിക്കോടും മിന്നല്‍ പരിശോധന നടത്തി. വേങ്ങരയിലെ പച്ചക്കറി മൊത്ത സംരക്ഷണവിതരണ കേന്ദ്രത്തിലായിരുന്നു മന്ത്രിയുടെ അപ്രതീക്ഷിത സന്ദര്‍ശനം. ഇവിടെ പച്ചക്കറി സംഭരണം മുതല്‍ കെട്ടിടം വാടകയ്ക്ക് നല്‍കിയതില്‍ വരെ ക്രമക്കേട് നടന്നിട്ടുള്ളതായി സുനില്‍ കുമാര്‍ പറഞ്ഞു.
കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും വരും ദിവസങ്ങളിലും ഇത്തരം പരിശോധനകള്‍ തുടരുമെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരം ആനയറ വേള്‍ഡ് മാര്‍ക്കറ്റില്‍ നടത്തിയ പരിശോധനയില്‍ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് ഹോര്‍ട്ടികോര്‍പ് എം.ഡി സുരേഷ് കുമാറിനെ സസ്പെന്‍ഡു ചെയ്തത് വിവാദമായിരുന്നു.
Discussion about this post