ഡല്‍ഹി: ചരക്ക് സേവന നികുതി ബില്ലില്‍ അഭിപ്രായ സമവായം ഉണ്ടാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം ഊര്‍ജ്ജിതമാക്കി. അരുണ്‍ ജെയ്റ്റ്‌ലി ഇന്ന് സംസ്ഥാന ധനകാര്യ മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തും. ധനമന്ത്രി തോമസ് ഐസക് യോഗത്തില്‍ പങ്കെടുക്കും.
ചരക്ക് സേവന നികുതി ബില്ലില്‍ അഭിപ്രായ സമവായം ഉണ്ടാക്കാന്‍ കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ഇന്ന് സംസ്ഥാന ധനകാര്യ മന്ത്രിമാരും ആയി കൂടിക്കാഴ്ച നടത്തും. കൂടിക്കാഴ്ചയില്‍ കേന്ദ്ര സര്‍ക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രമണിയം ജി എസ്സ് ടി നടപ്പിലാക്കുമ്പോള്‍ സംസ്ഥാനങ്ങള്‍ക്ക് ഉണ്ടാക്കുന്ന ഗുണത്തെ സംബന്ധിച്ച് വിശദീകരിക്കും. കേരളത്തിനെ പ്രതിനിധീകരിച്ചു ധനമന്ത്രി തോമസ് ഐസക് യോഗത്തില്‍ പങ്കെടുക്കും.
ചരക്കുസേവന നികുതി ബില്ലിനെ സംബന്ധിച്ച കഴിഞ്ഞ മാസം ഡല്‍ഹിയില്‍ ചേര്‍ന്ന സംസ്ഥാന ധനകാര്യമന്ത്രിമാരുടെ യോഗം ചര്‍ച്ച ചെയ്തിരുന്നു. തമിഴ്‌നാട് ധനകാര്യമന്ത്രിമാരൊഴികെ യോഗത്തില്‍ പങ്കെടുത്ത മന്ത്രിമാരെല്ലം ജിഎസ്ടി ബില്ലിനെ പിന്തുണച്ചു. എന്നാല്‍ ജിഎസ്ടി ബില്‍ പാര്‍ലമെന്റില്‍ ഭരണഘടന ബില്ലായി അവതരിപ്പിക്കുന്നതിനാല്‍ ബില്‍ പാസാക്കാന്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം വേണം. നിലവില്‍ പാര്‍ലമെന്റില്‍ ഭരണഘടന ബില്‍ പാസാകാന്‍ കോണ്‍ഗ്രസിന്റെ പിന്തുണ വേണം. ഉയര്‍ന്ന നികുതി പരിധി 18 ശതമാനമായി നിജ്ജപ്പെടുത്തണമെന്ന ആവശ്യത്തില്‍ കോണ്‍ഗ്രസ് ഉറച്ചുനിന്നതോടെ സമാവായ ശ്രമങ്ങളും അവസാനിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് കേന്ദ്ര ആഭ്യന്തരമന്ത്രി സംസ്ഥാനധനകാര്യ മന്ത്രിമാരുടെ യോഗം വിളിച്ചു ചേര്‍ക്കുന്നത്.
ജിഎസ്ടിക്കുള്ള കേരളത്തിന്റെ പിന്തുണ യോഗത്തില്‍ ധനകാര്യമന്ത്രി തോമസ് ഐസക് യോഗത്തില്‍ അറിയിക്കും. ബില്‍ ഈയാഴ്ച രാജ്യസഭയില്‍ അവതരിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.
Discussion about this post