തിരുവനന്തപുരം: വന്‍കിട പദ്ധതികള്‍ക്കായുള്ള ധനസമാഹരണത്തിനായി സര്‍ക്കാര്‍ ബോണ്ടുകള്‍ പുറത്തിറക്കുന്നതിനു വേണ്ടിയുള്ള നിയമ ഭേദഗതിക്ക് മന്ത്രി സഭായോഗം ഇന്ന് അംഗീകാരം നല്‍കും. കേരളാ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഇന്‍വെസ്റ്റമെന്റ് ഫണ്ട് ബോണ്ട് നിയമത്തിനാണ് സര്‍ക്കാര്‍ ഭേദഗതി കൊണ്ടുവരുന്നത്. ഇതിനായുള്ള ഓര്‍ഡിനന്‍സിന് മന്ത്രിസഭ ഇന്ന് അംഗീകാരം നല്‍കും.
വന്‍കിട പദ്ധതികള്‍ക്കായി 5 വര്‍ഷം കൊണ്ട് ഒരുലക്ഷം കോടി സര്‍ക്കാര്‍ സമാഹരിക്കാനാണ് ധനകാര്യ വകുപ്പ് ലക്ഷ്യം വെക്കുന്നത്. അതേ സമയം വിഎസിനെ ഭരണ പരിഷ്‌കരണ കമ്മീഷന്‍ അധ്യക്ഷന്‍ ആക്കുന്ന കാര്യത്തിലും ഇന്ന് മന്ത്രിസഭായോഗം തീരുമാനം എടുത്തേക്കും.
കാബിനറ്റ് റാങ്കോടെ വിഎസ്സിന് ഭരണ പരിഷ്‌കരണ കമ്മീഷന്‍ ആക്കാനായുള്ള നിയമഭേദഗതിക്കുള്ള കരട് ബില്ലിന് നേരത്തെ മന്ത്രിസഭ യോഗം അംഗീകാരം നല്‍കിയിരുന്നു. എംഎല്‍എ എന്ന നിലയില്‍ നിന്നും തത്സ്ഥനത്തേക്ക് ഉയരുമ്പോഴുണ്ടാവുന്ന ഇരട്ടപദവി ഒഴിവാക്കാനായിരുന്നു ഈ നിയമഭേദഗതി.
Discussion about this post