ഡല്‍ഹി: ടൈംസ് നൗ ചാനല്‍ എഡിറ്റര്‍ അര്‍ണബ് ഗോ സ്വാമിക്കെതിരെ മുതിര്‍ന്ന മാധ്യമപ്രര്‍ത്തക ബര്‍ഖ ദത്ത്. അര്‍ണബ് ഒരു മാധ്യമപ്രവര്‍ത്തകന്‍ തന്നെയാണോ എന്ന് ചോദിച്ച ബര്‍ഖ ദത്ത് അര്‍ണബ് ജോലി ചെയ്യുന്ന മേഖലയില്‍ ജോലി ചെയ്യുന്നത് അപമാനമായി കാണുന്നുവെന്ന് അപഹസിച്ചു. ഫേസ്ബുക്കിലാണ് ബര്‍ഖയുടെ പ്രതികരണം.
അതേസമയം കശ്മീരില്‍ സൈന്യവും വിഘടനവാദികളെ പിന്തുണക്കുന്നവരും തമ്മില്‍ നടക്കുന്ന സംഘര്‍ഷങ്ങളില്‍ സൈന്യത്തിന് അനുകൂലമായി അര്‍ണബ് സ്വീകരിക്കുന്ന നിലപാടാണ് ബര്‍ഖയെ ചൊടിപ്പിച്ചത്. ചര്‍ച്ചകളില്‍ മാധ്യമങ്ങളെ കുറ്റക്കാരാക്കുന്ന തരത്തിലും മാധ്യമങ്ങളുടെ വായടപ്പിക്കുന്നതുമായ മാധ്യമപ്രവര്‍ത്തനമാണ് ടൈംസ് നൗ നടത്തുന്നതെന്നും ബര്‍ഖദത്ത് ആരോപിക്കുന്നു
പാകിസ്ഥാനെ അനുകൂലിക്കുന്നുവെന്ന് ആരോപിച്ച് ചിലരെ സ്ഥിരമായി വിമര്‍ശിക്കുന്ന അര്‍ണബ് എന്തുകൊണ്ട് ബി.ജെ.പി-പി.ഡി.പി സര്‍ക്കാര്‍ പാത്തിസ്ഥാനും- ഹുര്‍റിയത്തുമായി നടത്തിയ ചര്‍ച്ചകളെ കുറിച്ച് മൗനം പാലിക്കുന്നു. മോദി പാക്കിസ്ഥാന്‍ സന്ദര്‍ശിച്ചതിനെക്കുറിച്ചും അര്‍ണബ് മൗനം പാലിക്കുകയാണ്. കശ്മീരിലെ മാധ്യമങ്ങള്‍ക്ക് മേല്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതിനെ ന്യായീകരിച്ച അര്‍ണബിന്റെ നിലപാടിനെയും ബര്‍ഖ വിമര്‍ശിച്ചു. ഒരു മാധ്യമപ്രവര്‍ത്തകന്‍ മാധ്യമങ്ങളെ അടച്ചുപൂട്ടാനും തീവ്രവാദികളായി മുദ്രകുത്താനും സര്‍ക്കാരിനെ ഉപദേശിക്കുകയാണ്. മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മ ഈ വിഷയത്തില്‍ മൗനം തുടരുകയാണെന്നും ബര്‍ഖ പ്രതികരിച്ചു.
അര്‍ണബിനോട് യോജിക്കാത്തതിന്റെ പേരില്‍ തന്നെ ഒളിഞ്ഞും തെളിഞ്ഞും അര്‍ണബ് എതിര്‍ക്കുന്നു. എന്നാല്‍ ഇത് താന്‍ കാര്യമാക്കുന്നില്ല. അര്‍ണബിന്റെ നിലപാടിനോടൊപ്പം നിന്നാല്‍ താന്‍ ഇല്ലാതാകുന്നതിന് തുല്യമാണെന്നും ബര്‍ഖദത്ത് പറയുന്നു.
Discussion about this post