ഡല്‍ഹി: ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ വെച്ച് കാണാതായ വ്യോമസേന വിമാനത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തുന്നതിന് അമേരിക്കയുടെ സഹായം തേടുമെന്ന് പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍. പാര്‍ലമെന്റില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. വിമാനത്തിന്റെ ഉപഗ്രഹ ചിത്രങ്ങള്‍ കണ്ടെത്തുന്നതിന് വേണ്ടിയാണിതെന്നും വളരെ കുറഞ്ഞ വിജയസാധ്യത മാത്രമാണ് ഇതിനുള്ളതെന്നും അദ്ദേഹം അറിയിച്ചു. 29 പേരുമായി ചെന്നൈയില്‍നിന്ന് പോര്‍ട്ട്ബ്‌ളയറിലേക്ക് പുറപ്പെട്ട ഇന്ത്യന്‍ വ്യോമസേനാ വിമാനം ഏഴു ദിവസം മുമ്പാണ് ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍വെച്ച് കാണാതായത്. കോഴിക്കോട് സ്വദേശികളായ രണ്ടു പേരും ഇതില്‍ ഉള്‍പ്പെടുന്നു.
Discussion about this post