തിരുവനന്തപുരം: കോഴിക്കോട് മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേ ആക്രമിച്ച സംഭവത്തില്‍ പോലീസിന്റെ തെറ്റ് സമ്മതിച്ച് ഡിജിപി ലോക്നാഥ് ബെഹ്റ. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വിശദീകരിച്ചത്.
സംഭവത്തില്‍ തനിക്ക് ദുഖമുണ്ട്. അന്വേഷണ വിധേയമായി എസ്ഐയെ സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. ശരിയായ നടപടികളല്ല എസ്ഐയുടെ ഭാഗത്തുനിന്നുണ്ടായത്. ഇത് നീതീകരിക്കാന്‍ കഴിയില്ലെന്നും അതുകൊണ്ടാണ് നടപടി സ്വീകരിച്ചതെന്നും ഡിജിപി കൂട്ടിച്ചേര്‍ത്തു.
Discussion about this post