ശ്രീനഗര്‍: ബുര്‍ഹാന്‍ വാനിയെ കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് ജമ്മു കശ്മീരില്‍ നടന്ന റാലിയില്‍ ലഷ്കര്‍-ഇ-തൊയ്ബ ഭീകരന് അബു ദുജാന പങ്കെടുത്തതായി റിപ്പോര്‍ട്ട്. ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരന് ബര്‍ഹാന്‍ വാനിയുടെ വധവുമായി ബന്ധപ്പെട്ട് കശ്മീരിലെ പുല്‍വാമയില്‍ നടന്ന പ്രതിഷേധ റാലിയിലാണ് ദുജാന പങ്കെടുത്തെത്്. ഒരു ദേശീയ ദിനപത്രമാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ പോലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
നിരവധി ആളുകള്‍ ദുജാനയുടെ ചുറ്റും നിരന്ന് മുദ്രാവാക്യം വിളിച്ചതായും വിവരമുണ്ട്. സുരക്ഷാസേനയുടെ വെടിയേറ്റ് മരിച്ച നിരവധി പേരുടെ മാതാപിതാക്കളും മറ്റു ചില ഭീകരരും റാലിയില്‍ പങ്കെടുത്തിരുന്നതായി ദൃക്ഷ്സാക്ഷികള്‍ പറഞ്ഞുവെന്നും റിപ്പോര്‍ട്ട് പറയുന്നു.
കശ്മീരില്‍ നടന്ന പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ തന്റെ ആളുകളാണെന്ന ലഷ്കര്‍ തലവന്‍ ഹാഫിസ് സയ്യിദിന്റെ പ്രസ്താവനക്ക് തൊട്ടുപിറകെയാണ് ദുജാന റാലിയില്‍ പങ്കെടുത്തതായി റിപ്പോര്‍ട്ട് വന്നിരിക്കുന്നത്.
ബര്‍ഹാന്‍ വാനിയുടെ പിതാവ് റാലിയില്‍ പങ്കെടുക്കുമെന്ന് റിപ്പോര്‍ട്ട് ഉണ്ടായിരുന്നുവെങ്കിലും അദ്ദേഹം എത്തിയിരുന്നില്ല എന്നാണ് വിവരം.
ജൂലായ് എട്ടിനാണ് ബര്‍ഹാന്‍ വാനി സൈനിക ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. ഇതിനെ തുടര്‍ന്ന് വന്‍ പ്രതിഷേധമാണ് കശ്മീരിന്റെ വിവിധ ഭാഗങ്ങളില്‍ നടന്നത്. പ്രതിഷേധത്തില്‍ 47 പേര് കൊല്ലപ്പെടുകയും 2500 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇത്തരം റാലികള്‍ക്ക് പിന്നില്‍ പാക്കിസ്ഥാനും ഭീകരസംഘടന നേതാക്കളുമാണെന്ന ഇന്ത്യന്‍ വാദം ശരിവെക്കുന്ന നിരവധി വിവരങ്ങള്‍ പുറത്ത് വരുന്നുണ്ട്.
Discussion about this post