കേരളത്തില്‍ നിര്ഡബന്ധിത മതപരിവര്‍ത്തനം നടക്കുന്നു എന്ന് പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ ഇത്തരം മതമാറ്റങ്ങള്‍ക്ക് പിന്നിലെ സാമ്പത്തീക ഇടപാടുകള്‍ വിജിലന്‍സ് പരിശോധിക്കുന്നു. പണം നല്‍കി മതപരിവര്‍ത്തനം നടക്കുന്നതായി ലഭിച്ചിട്ടുള്ള പരാതികളെക്കുറിച്ച് വിശദമായി അന്വേഷിക്കും. പരാതികളില്‍ കഴമ്പുണ്ടെങ്കില്‍ ബന്ധപ്പെട്ടവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും. കേരളത്തില്‍നിന്ന് ദുരൂഹസാഹചര്യത്തില്‍ അടുത്തിടെ അപ്രത്യക്ഷരായ 21 പേരില്‍ അഞ്ചുപേര്‍ മതംമാറിയവരാണ്. പണവും പ്രലോഭനവും ഈ മതംമാറ്റങ്ങള്‍ക്ക് പിന്നിലുണ്ടെന്ന് സംശയിക്കപ്പെടുന്നു, പണം നല്‍കി മതപരിവര്‍ത്തനം നടത്തിയിട്ടുണ്ടെങ്കില്‍ അത് അഴിമതി നിരോധന നിയമത്തിന്റെ പരിധിയില്‍ വരും,
രാജ്യത്തിനുപുറത്തുനിന്ന് കേരളത്തിലെ ചില മതപഠനകേന്ദ്രങ്ങള്‍ക്ക് വിദേശ ഫണ്ട് ലഭിക്കുന്നുണ്ട്. ഇത്തരം സാമ്പത്തിക സഹായങ്ങളും വിജിലന്‍സ് പരിശോധിക്കും.
അപ്രത്യക്ഷരായവരില്‍ ചിലര്‍ക്ക് രാജ്യാന്തര ഭീകരസംഘടനയായ ഐ.എസുമായി ബന്ധമുണ്ടെന്നു സൂചന ലഭിച്ചതിനെത്തുടര്‍ന്ന് കേരളത്തിലെ മതപരിവര്‍ത്തനങ്ങളും കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികളുടെ കര്‍ശന നിരീക്ഷണത്തിലാണ്. അപ്രത്യക്ഷരായവരില്‍ അടുത്തിടെ മതം മാറിയവര്‍ അവരുടെ ബന്ധുക്കളെയും പരിചയക്കാരെയും മതം മാറാന്‍ നിര്‍ബന്ധിച്ചതായി സ്ഥിരീകരിച്ചിരുന്നു. മതം മാറാന്‍ നിര്‍ബന്ധിച്ചുവെന്നും ഐഎസില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ നിര്‍ദ്ദേശിച്ചുവെന്നുമാണ് കാണാതായ യുവതിയുടെ സഹോദരന്‍ പോലിസിന് നല്‍കിയ മൊഴി. തീവ്രവാദ സ്വഭാവമുള്ള സംഘടനകള്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തിയിട്ടുണ്ടോയെന്ന് കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ പരിശോധിക്കുന്നുണ്ട്. ഇതിനു സമാന്തരമായാണ് വിജിലന്‍സിന്റെ അന്വേഷണം. ഇതിനിടെ ലൗവ് ജിഹാദ് എന്ന ആരോപണവുമായി ഹിന്ദു ക്രൈസ്തവ സംഘടനകള്‍ രംഗത്തെത്തിയിരുന്നു. ഇത്തരം ആരോപണങ്ങള്‍ ശരിവെക്കുന്ന മൊഴികള്‍ പുറത്ത് വന്നത് കേരളത്തെ ഞെട്ടിച്ചിരുന്നു.
മതപരിവര്‍ത്തനം നടത്തുന്ന കേരളത്തിലെ രണ്ടുകേന്ദ്രങ്ങളിലൂടെ 2011നും 2015നും ഇടയില്‍ 5,793 പേര്‍ ഇസ്ലാം മതം സ്വീകരിച്ചിട്ടുണ്ട് എന്നാണ് ലഭിക്കുന്ന വിലരം. ഇതില്‍ 76 ശതമാനവും 35 വയസ്സില്‍ താഴെ പ്രായമുള്ള സ്ത്രീകളാണ്. മതപരിവര്‍ത്തനം നടത്തിയവരില്‍ 4,719 പേര്‍ ഹിന്ദുക്കളും 1,074 പേര്‍ ക്രിസ്ത്യാനികളുമാണ്.
2011ല്‍ 1074പേരും 2012ല്‍ 1117പേരും 2013ല്‍ 1137പേരും 2014ല്‍ 1256പേരും 2015ല്‍ 1209 പേരും കേരളത്തില്‍ മറ്റു മതങ്ങളില്‍നിന്ന് ഇസ്ലാം മതത്തിലേക്ക് മാറി. ഈ മതംമാറ്റങ്ങളെല്ലാം സ്വമേധയ നടന്നവയാണെന്ന് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം കരുതുന്നില്ല. അടുത്തിടെ കാണാതായ തിരുവനന്തപുരം ആറ്റുകാല്‍ സ്വദേശിനി നിമിഷ ഇസ്ലാം മതത്തിലേക്ക് മാറിയത് മൂന്നുവര്‍ഷം മുമ്പ് തിരുവനന്തപുരത്തെ ഒരു കേന്ദ്രത്തില്‍ വെച്ചാണ്.ഇത്തരം കേന്ദ്രങ്ങളില്‍ നടക്കുന്ന മതപരിവര്‍ത്തനങ്ങളുടെ വിവരങ്ങളും കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ ശേഖരിക്കുന്നുണ്ട്.
മതം മാറിയ 70 ശതമാനം സ്ത്രീകളെയും പ്രണയിച്ച് മതം മാറ്റുകയായിരുന്നുവെന്നാണ് ഇതരമതസംഘടനകള്‍ പറയുന്നത്. പലതും ലൗവ് ജിഹാദാണെന്ന് വ്യക്തമായതായും അവര്‍ ആരോപിക്കുന്നു.
Discussion about this post