ഡല്‍ഹി: സൗദിയിലെ തൊഴില്‍ പ്രതിസന്ധിയില്‍ സൗദി സര്‍ക്കാര്‍ ഇടപെടുന്നു. രണ്ട് ദിവസത്തിനുള്ളില്‍ തൊഴില്‍ പ്രശ്‌നം പരിഹരിക്കുമെന്ന് സൗദി രാജാവ് ഉറപ്പ് നല്‍കിയതായി സുഷമ സ്വരാജ് അറിയിച്ചു. രാജ്യസഭയെയാണ് സുഷമ ഇക്കാര്യം അറിയിച്ചത്. സൗദിയിലുള്ള ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുള്ള മുഴുവന്‍ ചിലവും സൗദി സര്‍ക്കാര്‍ നിര്‍വ്വഹിക്കും. ഇവരെ നാട്ടിലെത്തിക്കാനായി സൗദി വിമാനം ഏര്‍പ്പാട് ചെയ്യുമെന്നും സൗദി സര്‍ക്കാര്‍ വ്യക്തമാക്കിയതായി സുഷമ സ്വരാജ് പറഞ്ഞു.
Discussion about this post