ഡല്‍ഹി: ചരക്ക് സേവന നികുതി നിലവില്‍ വരുന്നതോടെ ചില സാധനങ്ങളുടെ വില കുറയുമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു. ജി.എസ്.ടി. നിലവില്‍ വരുന്നതോടെ ഇന്ത്യയില്‍ വ്യാപാരം നടത്തുകയെന്നത് കൂടുതല്‍ സുഖമമാകും. ചെറുകിട കച്ചവടക്കാര്‍ക്കും വന്‍വ്യവസായികള്‍ക്കും ഇത് വളരെ സഹായകരമാണ്.
ഒരുബില്ല് പാസാകാനുള്ള കാലതാമസത്തില്‍ ജനം ഇത്രത്തോളം ആകാംക്ഷരാകുന്ന കാഴ്ച അപൂര്‍വമായി മാത്രം കാണാന്‍ സാധിക്കുന്നതാണെന്നും ജെയ്റ്റലി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
എ.ഐ.എ.ഡി.എം.കെ. പ്രതിഷേധിച്ച് പുറത്തുപോയത് ഒഴിച്ചാല്‍ ഏകകണ്ഠമായാണ് ബില്‍ പാസായതെന്നതാണ് ഏറ്റവും പ്രധാനമെന്നും ധനമന്ത്രി പറഞ്ഞു.
Discussion about this post