പട്ന: ബിഹാര്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച മുന്‍ ജെ.ഡി.യു നേതാവ് ജിതന്‍ റാം മാഞ്ചി പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നു. ഹിന്ദുസ്ഥാനി അവാമി മോര്‍ച്ച (എച്ച്.എ.എം) എന്ന പേരിലാണ് മാഞ്ചിയുടെ പുതിയ രാഷ്ട്രീയ പാര്‍ട്ടി . ഏപ്രില്‍ 17നോ 18നോ ഗാന്ധി മൈതാനില്‍ സംഘടിപ്പിക്കുന്ന ചടങ്ങില്‍ പാര്‍ട്ടിയെ ഔദ്യോഗികമായി പ്രഖ്യാപിക്കും.എച്ച്.എ.എം ആംആദ്മി പാര്‍ട്ടിയെക്കാള്‍ വലിയ ശക്തിയാകുമെന്ന് റാം മാഞ്ചി പറഞ്ഞു.
നാടകീയ സംഭവവികാസങ്ങള്‍ക്കൊടുവിലാണ് ജിതന്‍ റാം മാഞ്ചി ബിഹാറില്‍ മുഖ്യമന്ത്രി സ്ഥാനം മാഞ്ചി രാജിവെച്ചത്.ജനതാദള്‍ (യു) നിയമസഭാ കക്ഷി നേതാവായി നിതീഷ് കുമാറിനെ തെരഞ്ഞെടുക്കുകയും രാജിവെക്കാന്‍ വിസമ്മതിച്ച മാഞ്ചിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയും ചെയ്തതോടെയാണ് ബിഹാറില്‍ വിശ്വാസ വോട്ടെടുപ്പ് വേണ്ടിവന്നത്. എന്നാല്‍, വിശ്വാസ വോട്ടെടുപ്പില്‍ പരാജയപ്പെടുമെന്ന സാഹചര്യത്തില്‍ മാഞ്ചി മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുകയായിരുന്നു.
Discussion about this post