അഹമ്മദാബാദ്:ഗുജറാത്ത് മുഖ്യമന്ത്രിയായി വിജയ് രൂപാനീ സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു . ഉച്ചയ്ക്ക് 12.40 നു മഹാത്മ നഗറില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ഓ.പി കൊഹ് ലി രൂപാനിയ്ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു .വിജയ് രൂപാനിയെ കൂടാതെ ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേലും സത്യപ്രതിജ്ഞ ചെയ്തു .
വെള്ളിയാഴ്ച ചേര്‍ന്ന നിയമസഭാ കക്ഷി യോഗമാണു രൂപാനിയെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്ത്. നിയമസഭാ കക്ഷിയോഗത്തില്‍ ബിജെപി അധ്യക്ഷന്‍ അമിത് ഷായും കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയും പങ്കെടുത്തു.
Discussion about this post