പയ്യന്നൂര്‍: അണികള്‍ തമ്മില്‍ കണ്ടാല്‍ കടിച്ചു കീറുന്ന കണ്ണൂരില്‍ നേതാക്കള്‍ തമ്മില്‍ വൈരമൊന്നും ഇല്ലെന്ന് തെളിയിച്ച് പൊതുപരിപാടി, സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനും കോണ്‍ഗ്രസ് നേതാവ് കെ സുധാകരനും ഒരിമിച്ച് പങ്കെടുത്ത ചടങ്ങാണ് നേതാക്കളുടെ സൗഹൃദം കൊണ്ട് വാര്‍ത്തയായത്. കണ്ണൂര്‍ പയ്യന്നൂര്‍ രാമന്തളി ഹൈസ്‌ക്കൂളില്‍ നടന്ന നടന്‍ സലിം കുമാര്‍ സംവിധാനം നിര്‍വ്വഹിക്കുന്ന കറുത്ത ജൂതന്‍ എന്ന സിനിമയുടെ സ്വിച്ച് ഓണ്‍ കര്‍മ്മമാണ് അപൂര്‍വ്വമായ കാഴ്ച പങ്കുവച്ചത്.
ഒന്നിച്ചിരിക്കുന്നതില്‍ ഭ്രഷ്ടൊന്നുമില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍ പ്രസംഗത്തില്‍ പറയുകയും ചെയ്തു, പ്രസ്ഥാനങ്ങളുടെ നിലപാടുകളില്‍ ഉറച്ചുനില്‍ക്കുമ്പോള്‍ അഭിപ്രായവ്യത്യാസം സ്വാഭാവികമാണ്. ഞങ്ങള്‍ ഒരുപാടു പരിപാടികളില്‍ ഒരുമിച്ചിരുന്നിട്ടുണ്ട്. സലിം കുമാര്‍ എന്നോടു ചോദിച്ചു ജയരാജേട്ടന്റെ കൂടെ പങ്കെടുക്കാന്‍ തടസമുണ്ടോയെന്ന്. അങ്ങനെയൊരു തടസമില്ലെന്ന് താന്‍ തുറന്നുപറഞ്ഞതായും കറുത്ത ജൂതന്റെ സ്വിച്ച് ഓണ്‍ വേളയില്‍ കെ.സുധാകരന്‍ വ്യക്തമാക്കി.
പി.ജയരാജന്റെ പ്രസംഗവും ഇതെ രീതിയില്‍ തന്നെയായിരുന്നു. ‘രാഷ്ട്രീയ നേതാക്കന്മാരെ സംബന്ധിച്ച് ഒട്ടേറെ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ട്. അതൊന്നും ശരിയല്ല. പലരും പ്രചരിപ്പിക്കുന്നത് വാസ്തവവിരുദ്ധമാണ്. കണ്ണൂര്‍ ലോബി, കണ്ണൂര്‍ രാഷ്ട്രീയം എന്നൊക്കെ ചിലര്‍ വിശേഷിപ്പിക്കുന്നു. അങ്ങനെയൊന്നില്ല. കണ്ണൂര്‍ ലോബിയും രാഷ്ട്രീയവും കേരളത്തിന്റെ ഭാഗമാണ്.
സിനിമക്ക് കെ.സുധാകരന്‍ ക്ലാപ്പടിച്ചപ്പോള്‍ പി.ജയരാജന്‍ ക്യാമറയുടെ സ്വിച്ച്ഓണ്‍ ചെയ്തു. പ്രസംഗപീഠത്തില്‍ എംഎല്‍എയുടെ വേഷത്തില്‍ ടി.എന്‍.പ്രതാപന്‍ സദസിനെ നോക്കി പ്രസംഗവും ആരംഭിച്ചു. സിനിമയില്‍ മുഖ്യകഥാപാത്രമായി കോണ്‍ഗ്രസ് നേതാവ് ടി.എന്‍.പ്രതാപന്‍ അഭിനയിക്കുന്നുണ്ട്,
Discussion about this post