കാസര്‍ഗോഡ്: ഭീകര സംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റില്‍ മലയാളികള്‍ ചേര്‍ന്നുവെന്ന വാര്‍ത്ത വന്നതിനിടെ കാസര്‍ഗോഡ് നിന്നും ഒരാളെ കൂടി ദുരൂഹസാഹചര്യത്തില്‍ കാണാതായി. കാസര്‍കോട് ആദൂര്‍ സ്വദേശി അബ്ദുല്ല (20)യെയാണ് കാണാനില്ല എന്നു കാണിച്ച് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി. കാണാതായ തൃക്കരിപ്പൂര്‍ സ്വദേശികളുമായി അബ്ദുള്ളയ്ക്ക് ബന്ധമുണ്ടെന്ന് ബന്ധുക്കള്‍ പറഞ്ഞു.
തൃക്കരിപ്പൂരില്‍ മതപഠനത്തിന് എന്നു പറഞ്ഞ് അബ്ദുല്ല ഒരു വര്‍ഷം മുന്‍പ് വീട്ടില്‍ നിന്നും പോയത്. ഡിസംബറില്‍ വീട്ടില്‍ വന്നെങ്കിലും തൊട്ടടുത്ത ദിവസം എറണാകുളത്തേക്കുതന്നെ ഇയാള്‍ മടങ്ങിപ്പോയി. പിന്നെ ഇതുവരെ വിവരങ്ങള്‍ ഒന്നുമില്ലെന്നു കാണിച്ചണ് ബന്ധുക്കള്‍ പരാതി നല്‍കിയിരിക്കുന്നത്.
ഇയാള്‍ക്ക് തൃക്കരിപ്പൂരില്‍ നിന്നും കാണാതായവരുമായി ബന്ധമുണ്ടായിരുന്നെന്നാണ് ബന്ധുക്കളില്‍ നിന്നുള്ള വിവരം. ഇതേത്തുടര്‍ന്ന് അന്വേഷണം അടൂര്‍ സിഐ ജില്ലാ പോലീസ് മേധാവിക്ക് കൈമാറി. തൃക്കരിപ്പൂര്‍ കേസിന്റെ കൂടെ ഈ കേസും അന്വേഷിക്കാനാണ് തീരുമാനം. അതിനിടെ ഐഎസ് ബന്ധത്തിന്റെ പേരില്‍ അറസ്റ്റിലായ ബിഹാര്‍ സ്വദേശി യാസ്മിനെ, കാണാതായ അബ്ദുല്‍ റഷിദിന്റെ വീട്ടില്‍ എത്തിച്ചു തെളിവെടുത്തു.
Discussion about this post