ഡല്‍ഹി: ഭീകരവാദികളെ സ്വാധീനീക്കുന്ന തരത്തില്‍ പ്രസംഗങ്ങള്‍ നടത്തുന്നു എന്ന ആരോപണം നേരിടുന്ന വിവാദ ഇസ്ലാമിക മതപ്രഭാഷകന്‍ സാക്കിര്‍ നായിക്കിന്റെ ഇസ്‌ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്‍(ഐ.ആര്‍.എഫ്)നിരോധിക്കാന്‍ നിയമമന്ത്രാലയം ആലോചിക്കുന്നു. നായിക്കിനെതിരെ ഫയല്‍ ചെയ്തിരിക്കുന്ന എഫ്.ഐ.ആറുകള്‍ പ്രകാരമാണ് ഈ സംഘടന നിരോധിക്കണമെന്ന തീരുമാനം എടുക്കേണ്ട സാഹചര്യം മന്ത്രാലയത്തിന് ഉണ്ടായിരിക്കുന്നത്.
1991-ല്‍ സ്ഥാപിച്ച നായിക്കിന്റെ ഐ.ആര്‍.എഫ് നിയമവിരുദ്ധ പ്രവര്‍ത്തനം തടയുന്ന യു.എ.പി.എ പ്രകാരമായിരിക്കും നിരോധിക്കുക. ആഭ്യന്തര മന്ത്രാലയവും ഐ.ആര്‍.എഫ് നിരോധിക്കണമെന്നാണ് അറിയിച്ചിരിക്കുന്നത്. നായിക്കിനും ഐ.ആര്‍.എഫിനും എതിരെ ശക്തമായ കേസുകള്‍ നിലനില്‍ക്കുന്നു. അതിനാല്‍ നിരോധനം വന്നു കഴിഞ്ഞാല്‍ സംഘടനയുടെ പേരില്‍ നായിക്കിന് പ്രസംഗങ്ങള്‍ നടത്താനോ ഫണ്ടുകള്‍ സ്വീകരിക്കാനോ സാധിക്കില്ല. എന്നാല്‍ നായിക്കിന്റ അഭിഭാഷകന്‍ ആരോപണങ്ങള്‍ വ്യാജമാണെന്നും അതിനു തെളിവുകള്‍ ഇല്ലെന്നും പറയുന്നു.
Discussion about this post