ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഓഫീസിലെ ഉദ്യോഗസ്ഥരുടെ പ്രതിമാസ ശമ്പളം വിവരം വിവരാവകാശ അപേക്ഷ പ്രകാരം പിഒഎ ഓഫീസ് പുറത്ത് വിട്ടു.
പ്രധാനമന്ത്രിയുടെ സെക്രട്ടറി ഭാസ്കര്‍ കുല്ബെയാണ് പി.എം.ഒ. ഓഫീസില്‍ ഏറ്റവും കൂടുതല്‍ ശമ്പളം കൈപ്പറ്റുന്ന ഉദ്യോഗസ്ഥന്. 2.01 ലക്ഷമാണ് കുല്ബെയുടെ പ്രതിമാസ ശമ്പളം. കഴിഞ്ഞ ആഴ്ച്ചയാണ് കുല്‍ബെ മോഡിയുടെ സെക്രട്ടറിയായി നിയമിതനായത്. . 2016 ജൂണ്‍ ഒന്നിലെ ശമ്പള വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
പ്രിന്‍സിപ്പല്‍ സെക്രട്ടറി ന്രിപേന്ദ്ര മിശ്ര, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, അഡീഷണല്‍ പ്രിന്‍സിപ്പള്‍ സെക്രട്ടറി പികെ മിശ്ര എന്നിവര്‍ക്കെല്ലാം ഒരേ ശമ്പളമാണ്. വിരമിച്ച സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരായതിനാല്‍ പെന്‍ഷനടക്കം പ്രതിമാസം 1,62,500 രൂപ.
99434 രൂപയാണ് പെന്ഷനടക്കും പബ്ലിക് റിലേഷന്‍സ് ഓഫീസറായ ജെഎം താക്കറുടെ ശമ്പളം. പി.എം.ഒ.യിലെ ഏറ്റവും പ്രായം കൂടിയ ഉദ്യോഗസ്ഥനാണ് ഇദ്ദേഹം. ഇന്‍ഫര്‍മേഷന്‍ ഓഫീസറായ ശരത് ചന്തറുടെ ശമ്പളം 1.26 ലക്ഷം രൂപ.
ജോയിന്റ് സെക്രട്ടറിമാരില്‍ തരുണ്‍ ബജാജിനാണ് കൂടുതല്‍ ശമ്പളം. 1.77 ലക്ഷം. ജോയിന്റ് സെക്രട്ടറിമാരായ അനുരാഗ് ജെയിന് 1.76 ലക്ഷവും എകെ ശര്‍മ്മയ്ക്ക് 1.73 ലക്ഷവുമാണ് ശമ്പളം. ‘മള്‍ട്ടിടാസ്ക്കിങ്ങ് സ്റ്റാഫ്’ എന്ന കാറ്റഗറിയില്‍ പെടുന്ന ഉദ്യോഗസ്ഥര്‍ക്കാണ് ഏറ്റവും കുറഞ്ഞ ശമ്പളം. പ്രതിമാസം 17,000 രൂപ.
മന്മോഹന് സിങ് പ്രധാനമന്ത്രിയായിരുന്ന കാലത്തും പി.എം.ഒ. ഓഫീസിലെ ഉദ്യോഗസ്ഥരുടെ ശമ്പളവിവരം പുറത്തുവിട്ടിരുന്നു. മന്മോഹന് സിങ്ങിന്റെ ഉപദേശകനായ ടികഎ നായര്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശിവ് ശങ്കര്‍ മേനോന്, പ്രത്യേക നയതന്ത്രപ്രതിനിധി എസ്.കെ. ലാമ്പ പ്രിന്‍സിപ്പള്‍ സെക്രട്ടറി പുലോക് ചാറ്റര്‍ജി എന്നിവരുടെ പ്രതിമാസ ശമ്പളം 1.61 ലക്ഷമാണെന്നായിരുന്നു 2012ല്‍ പുറത്തുവന്ന രേഖകള്‍ പറയുന്നത്.
Discussion about this post