മുംബൈ: വിദേശത്തു കഴിയുന്ന വിവാദ മതപ്രഭാഷകന്‍ സാക്കിര്‍ നായിക് സ്വയം തിരിച്ചെത്തിയില്ലെങ്കില്‍ നിയമപരമായ കൈമാറ്റത്തിന് മഹാരാഷ്ട്ര സര്‍ക്കാര്‍ ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ്. സാക്കിര്‍ നായികിനും അദ്ദേഹത്തിന്റെ ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനും (ഐ.ആര്‍.എഫ്) എതിരെ മുംബൈ പൊലീസ് സമര്‍പ്പിച്ച റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു എന്ന് തെളിവ് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് സാക്കിര്‍ നായിക്കിനും ഐ.ആര്‍.എഫിനുമെതിരെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. റിപ്പോര്‍ട്ട് പഠിച്ചശേഷം കേന്ദ്രത്തിന് കൈമാറുകയും കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ നിര്‍ദേശമനുസരിച്ച് നടപടി കൈക്കൊള്ളുകയും ചെയ്യുമെന്ന് ഫട്‌നാവിസ് പറഞ്ഞു.
സാക്കിര്‍ നായിക്കിന്റെ പ്രഭാഷണങ്ങള്‍ മതസ്പര്‍ദ്ധ വളര്‍ത്തുന്ന തരത്തിലുള്ളതാണെന്ന് കണ്ടെത്തിയിരുന്നു. അതിനാല്‍ ഐ.ആര്‍.എഫ് നിരോധിക്കാനുള്ള നിയമസഹായം തേടുകയുണ്ടായി.
Discussion about this post