ഫണ്ട് മതപരിവര്‍ത്തനത്തിന് വിനിയോഗിക്കുന്നതായി റിപ്പോര്‍ട്ട്
മുംബൈ: മുസ്ലിം പ്രഭാഷകന്‍ സാക്കീര്‍ നായകിന്റെ സംഘടനയിലേക്ക് കോടികളുടെ വിദേശ ഫണ്ട് ഒഴുകിയെത്തിയതായി റിപ്പോര്‍ട്ട്. അഞ്ച് വര്‍ഷ കാലയളവിനിടയില്‍ വിദേശത്ത് നിന്ന് ഏതാണ്ട് 15 കോടിയോളം രൂപ സക്കീറിന്റെ സംഘടനയിലേയ്ക്ക് എത്തിയതായാണ് വിവരം.സാക്കീര്‍ നേതൃത്വം നല്‍കുന്ന സംഘടനയായ എന്‍ജിഓയിലേയ്ക്ക് വിദേശ ഫണ്ടിങ് വ്യാപകമായിരുന്നു. ഇതു സംബന്ധിച്ചുള്ള അന്വേഷണത്തിന് ആഭ്യന്തര മന്ത്രാലയം നിര്‍ദ്ദേശം നല്‍കി.
കോടി കണക്കിന് രൂപയുടെ ബാങ്കിടപാട് സംബന്ധിച്ച രേഖകള്‍ എന്‍ജിഒ സംഘടനയോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്‍ജിഒയെ ചുറ്റി പറ്റിയുള്ള അന്വേഷണം ഐആര്‍എഫിന്റെ വിദേശ ഫണ്ടിങ്ങിലേയ്ക്കും വിരല്‍ ചൂണ്ടുന്നതാണ്.
മുംബൈ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഐആര്‍എഫിലേയ്ക്ക്(ഇസ്ലാമിക് റിസേര്‍ച്ച് ഫൗണ്ടേഷന്‍) യുകെ, സൗദി തുടങ്ങിയ മിഡില്‍ ഈസ്റ്റ് രാജ്യങ്ങളില്‍ നിന്നാണ് അധികവും പണം എത്തുന്നത്. ഐഎര്‍എഫിന്റെ പണം രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കുന്നു എന്നാണ് പ്രഥമിക നിഗമനം. അതേസമയം എന്‍ജിഒ ഫണ്ടുകള്‍ മത പരിവര്‍ത്തനത്തിന് ഉപയോഗിക്കുന്നതായാണ് റിപ്പോര്‍ട്ട്.
സാക്കീര്‍ നായിക്കിനെതിരെ അന്വേഷണം ശക്തമാക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം, നായിക്ക് മതസ്പര്‍ദ്ധ വളര്‍ത്തുന്ന രീതിയില്‍ പ്രഭാഷണങ്ങള്‍ നടത്തിയെന്ന് മുംബൈ പോലീസിന്റെ അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് എന്‍ജിഒയുടെ വിദേശ ബന്ധത്തെ കുറിച്ച് അന്വേഷിക്കാന്‍ മന്ത്രാലയം നിര്‍ദ്ദേശിച്ചിരിക്കുന്നത്.
Discussion about this post