ഡല്‍ഹി: തെരഞ്ഞെടുപ്പ് വിദഗ്ധന്‍ പ്രശാന്ത് കിഷോറിന്റെ ടീമില്‍ അംഗമായിരുന്ന 50 പേരെ ബിജെപി പാളയത്തിലെത്തിച്ച് പാര്‍ട്ി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ തന്ത്രം. അടുത്ത വര്‍ഷം നടക്കുന്ന ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്കായി ഈ സംഘം പ്രചരണ തന്ത്രം മെനയും. ഇന്ത്യന്‍ എക്‌സ്പ്രസ് പത്രമാണ് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് ചെയ്തത്.
പ്രശാന്ത് കിഷോറിന്റെ സിറ്റിസണ്‍സ് ഫോര്‍ അക്കൗണ്്ടബിള്‍ ഗവേണന്‍സ് എന്ന സംഘടനയില്‍ അംഗമായിരുന്ന 50 പേരെയാണ് അമിത്ഷാ ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പ്രശാന്ത് കിഷോറിന്റെ മുന്‍ സഹപ്രവര്‍ത്തകരായ അനില്‍ ജയ്ന്‍, അനുജ് ഗുപ്ത, സുനില്‍ കനുഗുളു, അല്‍കേഷ്, ഹിമാംശു സിംഗ് എന്നിവരടക്കമുള്ളവരെയാണ് സംഘത്തിലുള്ളത്. നിലവില്‍ ബംഗളുരുവില്‍ ഒത്തുചേര്‍ന്നിരിക്കുന്ന ഇവര്‍ അടുത്തുതന്നെ ലക്‌നോവിലേക്കു പ്രവര്‍ത്തനം മാറ്റുമെന്നു സൂചന നല്‍കി.
മുമ്പുതന്നെ അമിത്ഷായും പ്രശാന്ത് കിഷോറും അത്ര നല്ല ബന്ധത്തിലല്ല. 2014 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിക്കായി പ്രവര്‍ത്തിച്ച സമയത്താണ് ഇരുവരും തമ്മില്‍ തെറ്റിയത്. ഇതിനുശേഷം പ്രശാന്ത് കിഷോര്‍ നിതീഷ്‌കുമാറിന്റെ ക്യാമ്പില്‍ ചേര്‍ന്നു. ബിജെപിയെ തറപറ്റിച്ച് ബിഹാറില്‍ മഹാസഖ്യത്തിന് ഭരണവും ലഭിച്ചു. ഇപ്പോള്‍ കോണ്‍ഗ്രസിനായി യുപിയില്‍ തെരഞ്ഞെടുപ്പ് തന്ത്രമൊരുക്കുകയാണ് പ്രശാന്ത്. പ്രശാന്ത് കിഷോറിനെതിരെ അദ്ദേഹത്തിന്റെ സംഘത്തിലുള്ള പ്രമുഖരെ തന്നെ നിരത്തിയുള്ള അമിത് ഷായുടെ നീക്കം വിജയം കാണുമെന്ന പ്രതീക്ഷയിലാണ് ബിജെപി യുപി ഘടകം.
Discussion about this post