മലപ്പുറം: സ്വന്തം നിലനില്‍പ് എല്ലാവരുടെയും പ്രശ്‌നമാണെന്നും യുഡിഎഫ് നന്നാകില്ലെന്ന് കണ്ടാല്‍ ലീഗിനും ആശങ്കയുണ്ടാകുമെന്നും മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. മതേതര മുന്നണിയെ സംരക്ഷിക്കാന്‍ ഹൈക്കമാന്‍ഡ് ഘടകകക്ഷികളോട് ചര്‍ച്ച നടത്തേണ്ടതുണ്ടെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മതേതര മുന്നണികള്‍ നിലനില്‍ക്കേണ്ടത് സംസ്ഥാനത്തിന്റെ ആവശ്യമാണ്. മതേതരത്വമടക്കം ഇരു മുന്നണികള്‍ക്കും ഏതാണ്ട് ഒരേ നിലപാടാണ് ഉള്ളത്. കേരളാ രാഷ്ട്രീയം ലീഗ് സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. യുഡിഎഫ് നന്നാകില്ലെന്ന് കണ്ടാല്‍ ലീഗിനും ആശങ്കയുണ്ടാകും. അത് ഒഴിവാക്കേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്തമാണ്. കോണ്‍ഗ്രസ് ചേരി ദുര്‍ബലപ്പെട്ടാല്‍ സമീപനം മാറ്റേണ്ടിവരുമെന്നും കുഞ്ഞാലിക്കുട്ടി മുന്നറിയിപ്പ് നല്‍കി.
ഹൈക്കമാന്‍ഡ് ഘടകകക്ഷികളോട് ചര്‍ച്ച നടത്തണം. ഫലപ്രദമായ ഇത്തരം ചര്‍ച്ചകള്‍ നല്ലതാണ്. പണ്ടൊക്കെ അതുണ്ടായിരുന്നെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. ഒരു ഭാഗത്ത് ബിജെപിയും മറുഭാഗത്ത് അതിനെ എതിരിടാനുള്ള തീവ്രവാദവും വളരുമ്പോള്‍ മതേതര മുന്നണികള്‍ നിലനില്‍ക്കേണ്ടതുണ്ട്. ഉത്തരവാദിത്തം നിറവേറ്റാന്‍ കോണ്‍ഗ്രസ് തിരിത്തലുകള്‍ക്ക് തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കേരളാ കോണ്‍ഗ്രസിനൊപ്പം യുഡിഎഫിലെ പ്രബല കക്ഷിയായ മുസ്ലിം ലീഗിനെയും എല്‍ഡിഎഫിലേക്ക് സ്വാഗതം ചെയ്ത് സിപിഐഎം മുഖപത്രമായ ദേശാഭിമാനി മുഖപ്രസംഗം എഴുതിയതിന് പിന്നാലെയാണ് കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. മുസ്ലിം സമുദായത്തിന്റെ ആവശ്യങ്ങള്‍ യുഡിഎഫ് പരിഗണിക്കുന്നുണ്ടോ എന്ന് മുസ്ലിം ലീഗ് ആത്മപരിശോധന നടത്തണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വനും ഇന്ന് ആവശ്യപ്പെട്ടിരുന്നു.
Discussion about this post