മുംബൈ: ഇസ്ലാമിക വിവാദ മതപ്രഭാഷകന്‍ സാക്കിര്‍ നായിക് നടത്തുന്ന ഇസ്ലാമിക് ഇന്റര്‍നാഷണല്‍ സ്‌കൂളിനെതിരെ ഗൗരവകരമായ കണ്ടെത്തലുമായി മുംബൈ പോലിസിന്റെ റിപ്പോര്‍ട്ട്.
കുട്ടികളെ മതപരിവര്‍ത്തനത്തിന് പ്രേരിപ്പിക്കുകയും, യഥാസ്ഥിതിക ചിന്തകള്‍ വളര്‍ത്താന്‍ ശ്രമിക്കുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. നിര്‍ബന്ധിത മതപരിവര്‍ത്തനം ഉള്‍പ്പടെയുള്ള ഗുരുതരമായ സൂചചനകളാണ് റിപ്പോര്‍ട്ടിലുള്ളത്. ഇസ്ലാമികേതര സ്ഥാപനങ്ങളില്‍ നിന്ന് വിട്ട് നില്‍ക്കാന്‍ കുട്ടികളെയും അവരുടെ രക്ഷിതാക്കളെയും പ്രേരിപ്പിക്കുന്നതായാണ് ഒരു കണ്ടെത്തല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
മറ്റ് വിശ്വാസങ്ങളെ തള്ളിപ്പറഞ്ഞ് സ്വയം കുട്ടികളെ ഇസ്ലാം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യിക്കുകയാണ് ഇസ്ലാമിക് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ചെയ്യുന്നത്. ചെന്നൈ ഉള്‍പ്പടെ വിവിധ സ്ഥലങ്ങളില്‍ നായിക്കിന്റെ ഇസ്ലാമിക റിസര്‍ച്ച് ഫൗണ്ടേഷന് കീഴില്‍ സ്‌ക്കൂളുകളുണ്ട്. ചെന്നൈയിലെ സ്‌കൂളും മുസ്ലീംങ്ങള്‍ മറ്റ് ഇസ്ലാമികേതര വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കാന്‍ കുട്ടികളോടും വിശ്വാസികളോടും ആവശ്യപ്പെട്ടിരുന്നു. ഇസ്ലാമിക ചിന്തകള്‍ക്ക് അനുസൃതമായ സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്ന് കുട്ടികളെ അകറ്റി നിര്‍ത്തി വളര്‍ത്തുകയായിരുന്നു ഈ സ്‌ക്കൂളിന്റെ ലക്ഷ്യമെന്നും റിപ്പോര്‍ട്ട് പറയുന്നു. അന്വേഷണസംഘത്തിലെ ഉദ്യോഗസ്ഥനം ഉദ്ധരിച്ച് മിറര്‍ പത്രമാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
ഇസ്ലാമേതര സ്‌കൂള്‍ ഒരു കുട്ടിക്ക് മേല്‍ സാമൂഹിക സ്വാധീനങ്ങള്‍ ചെലുത്തും. അതുകൊണ്ട് ഇത് തടയാന്‍ മുസ്ലിം രക്ഷിതാക്കള്‍ അവരെ ഒരു ഇസ്ലാമിക് സ്‌കൂളില്‍ വിട്ട് കുട്ടികളെ പഠിപ്പിക്കാന്‍ ശുപാര്‍ശ ചെയ്യുന്നതായും റിപ്പോര്‍ട്ട് പറയുന്നു. സ്‌കൂളിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലെ ആമുഖത്തില്‍ ഈ സ്‌കൂള്‍ ഒരു വിദ്യാര്‍ത്ഥിയുടെ മരാണാനന്തര ജീവിതത്തിനു വേണ്ടി പോലും പ്രവര്‍ത്തിക്കുന്നു എന്നും പറയുന്നുണ്ട്.
മുംബൈ പോലിസിന്റെ റിപ്പോര്‍ട്ട് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് സമര്‍പ്പിച്ചിട്ടുണ്ട്.
Discussion about this post