കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് രണ്ടു കോടിയുടെ സ്വര്‍ണം പിടികൂടി. സംഭവവവുമായി ബന്ധപ്പെട്ട് കോഴിക്കോട് നടുവണ്ണൂര്‍ സ്വദേശി തസ്ലീം അറസ്റ്റിലായി. 6.4 കിലോ സ്വര്‍ണമാണ് ഇയാളില്‍ നിന്ന് പിടികൂടിയത്. രഹസ്യ വിവരത്തെ തുടര്‍ന്ന് കോഴിക്കോട് നിന്നെത്തിയ ഡി.ആര്.ഐ സംഘം വിമാനത്താവളത്തില്‍ നടത്തിയ പരിശോധനയിലാണ് സ്വര്‍ണം പിടികൂടിയത്.
ബഹ്റൈനില്‍നിന്നു കോഴിക്കോട് എത്തിയ തസ്ലീം കംപ്യൂട്ടര്‍ യുപിഎസിന്റെ ഉള്ളില്‍ ഒളിപ്പിച്ചാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഇയാളെ ചോദ്യം ചെയ്ത് വരികയാണ്. ബഹറിനില്‍നിന്നും എയര്‍ഇന്ത്യ എക്സ്പ്രസിലാണ് ഇയാള്‍ എത്തിയത്.
Discussion about this post