ചണ്ഡിഗഢ് അഡ്മിനിസ്‌ട്രേറ്ററായുള്ള നിയമനം യാഥാര്‍ത്ഥ്യമാകില്ലെന്ന് അറിയിപ്പ് ലഭിച്ചിരുന്നുവെന്ന് ബി.ജെ.പി ദേശീയ നിര്‍വ്വാഹക സമിതിയംഗം അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞു. നിയമന ഉത്തരവ് തനിക്ക് ലഭിക്കാത്തതിനാല്‍ ഉത്തരവ് പിന്‍വലിക്കുന്ന കാര്യത്തെ കുറിച്ച് ചിന്തിക്കേണ്ട കാര്യമില്ലെന്നും അല്‍ഫോന്‍സ് കണ്ണന്താനം പറയുന്നു.
‘പഞ്ചാബില്‍ തിരഞ്ഞെടുപ്പ് കാലമാണ് വരുന്നത്. അവിടുത്തെ രാഷ്ട്രീയപാര്‍ട്ടികള്‍ എനിക്കെതിരെയുളള എതിര്‍പ്പ് ഇതിനകം തന്നെ അറിയിച്ചിട്ടുണ്ട്. അത്‌കൊണ്ടു തന്നെ നിയമനം നടക്കില്ല.അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞു.
ആഗസ്ത് 13ാം തിയ്യതി ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അഡ്മിനിസ്‌ട്രേറ്ററായി നിയമിക്കുന്ന വിവരം അറിയിച്ചിരുന്നു. എന്നാല്‍ ബുധനാഴ്ച അമിത് ഷാ വീണ്ടും വിളിച്ചു. രാഷ്ട്രീയ പാര്‍ട്ടികളുടെ എതിര്‍പ്പ് കാരണം നിയമനം തടസ്സപ്പെട്ടെന്ന വിവരം അദ്ദേഹം ഫോണ്‍ വിളിച്ച് അറിയിച്ചു.
നിയമനത്തെ പഞ്ചാബിലെ ഭരണപ്രതിപക്ഷ ഭേദമെന്യേ രാഷ്ട്രീയപ്പാര്‍ട്ടികളെല്ലാം എതിര്‍ത്തതാണ് നിയമനം മരവിപ്പിക്കാന്‍ കാരണമായത്. കണ്ണന്താനത്തിന്റെ നിയമനം പുനഃപരിശോധിക്കണമെന്ന് പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ് സിങ് ബാദല്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങിനെയും ബാദല്‍ എതിര്‍പ്പറിയിച്ചിരുന്നു.
Discussion about this post