കശ്മീരിനെ ‘ഇന്ത്യ അധീന കശ്മീര്‍’എന്ന് വിശേിപ്പിച്ച് കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിംഗ എന്ന് വിശേഷിപ്പിച്ച് കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിംഗ് പുലിവാല് പിടിച്ചു. സോഷ്യല്‍ മീഡിയകളിലും മറ്റും കടുത്ത വിമര്‍ശനമാണ് ദിഗ് വിജയ് സിംഗിനെതിരെ ഉയരുന്നത്. പാകിസ്ഥാനുമായുള്ള നരേന്ദ്ര മോഡിയുടെ ഇടപെടലിനെ വിമര്‍ശിക്കുമ്പോഴായിരുന്നു ദിഗ്വിജയ് സിംഗിന്റെ ഈ പരാമര്‍ശം.
പ്രധാനമന്ത്രി മോഡി പാക് അധീന കശ്മീരിനെ കുറിച്ച് മാത്രമേ ശ്രദ്ധയുള്ളുവെന്നും ഇന്ത്യന്‍ കശ്മീരികളെ കുറിച്ചി ശ്രദ്ധിക്കുകയാണെങ്കില്‍ സ്വാഗതം എന്നുമായിരുന്നു ദിഗ്വിജയ് സിംഗിന്റെ പരാമര്‍ശം.
കശ്മീരികളെ ആദ്യം വിശ്വാസത്തിലെടുക്കണം. അവര്‍ പാക് അധീന കശ്മീരിലോ,ഇന്ത്യന്‍ അധീന കശ്മീരിലോ വിശ്വസിക്കട്ടെ. പക്ഷേ ചര്‍ച്ചകളിലൂടെ മാത്രമേ അത് നടക്കുകയുള്ളു- ദിഗ്വിജയ് സിംഗ്
് പരാമര്‍ശം വിവാദമായതോടെ സിംഗ് വിശദീകരണവുമായി രംഗത്ത് എത്തി. ഇന്ത്യയിലെ കശ്മീരികളെ പ്രധാനമന്ത്രി ശ്രദ്ധിക്കുന്നില്ലെന്നു മാത്രമാണ് ഉദേശിച്ചതെന്നായിരുന്നു വിശദീകരണം. നേരത്തെ ബലൂചിസ്ഥാന്‍ പ്രക്ഷോഭത്തെ പിന്തുണച്ച മോദിയുടെ നിലപാടിനെ എതിര്‍ത്ത കോണ്‍ഗ്രസ് നേതാവ് സല്മാന് ഖുര്‍ഷിദും വിവാദത്തില്‍ പെട്ടിരുന്നു. പിന്നീട് കോണ്‍ഗ്രസ് പ്രസ്താവന തിരുത്തി രംഗത്തെത്തി.
Discussion about this post