തിരുവനന്തപുരം: ഗതാഗത കമ്മീഷണര്‍ സ്ഥാനത്ത് നിന്ന് ടോമിന്‍ ജെ തച്ചങ്കരിയെ മാറ്റി. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം എടുത്തത്. തച്ചങ്കരിയെ മാറ്റണമെന്ന് ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രനും എന്‍സിപിയും നിലപാടെടുത്തതോടെയാണ് മന്ത്രിസഭയക്ക് ഇത്തരമൊരു തീരുമാനം എടുക്കേണ്ടി വന്നത്.
എഡിജിപി ആനന്തകൃഷ്ണനാണ് പുതിയ ചമതല. അതേസമയം ടോമിന്‍ ജെ തച്ചങ്കരിക്ക് പുതിയ ചുമതല നല്‍കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. നിലവില്‍ കെബിപിഎസ്
എംഡിയാണ് അദ്ദേഹം. ഇത് തുടരും.
മന്ത്രിയും ഗതാഗത കമ്മീഷണറും തമ്മിലുള്ള തര്‍ക്കങ്ങള്‍ പരസ്യമായ പോരിലെത്തിയിരുന്നു. മന്ത്രിയോട് ആലോചിക്കാതെ കമ്മീഷണര്‍ തീരുമാനം എടുക്കുന്നുവെന്നായിരുന്നു മന്ത്രിയുടെ ആരോപണം. പമ്പുകളിലെ ഹെല്‍മറ്റ് പരിശോധന നിര്‍ബന്ധമാക്കി ഉത്തരവിട്ടതോടെ തുടങ്ങിയ അസ്വാരസ്യം, തന്റെ പിറന്നാള്‍ ആഘോഷിക്കാന്‍ തച്ചങ്കരി വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയ വിവാദത്തോടെ രൂക്ഷമാവുകയായിരുന്നു,
Discussion about this post