ആയുധ ഇടപാടില്‍ കള്ളത്തരം നടക്കാത്തതിനാല്‍ ചിലര്‍ മന്ത്രി വി.കെ സിംഗിനെതിരെ തിരിഞ്ഞിരിക്കുകയാണെന്ന് ബിജെപി നേതാവും, എംപിയുമായ ഡോ.സുബ്രഹ്മണ്യന് സ്വാമി. ആരോപണവിധേയനായ മന്ത്രി വി.കെ സിംഗിന് പിന്തുണ നല്കി കൊണ്ടാണ് സുബ്രഹ്മണ്യന് സ്വാമി രംഗത്തെത്തിയത്.
ചില അഴിമതി കേന്ദ്രങ്ങളുടെ തുടര്‍ച്ചയായ ലക്ഷ്യമാണ് അദ്ദേഹം-സ്വാമി പറഞ്ഞു. ആയുധ ഇടപാടില്‍ കൈക്കൂലിയ്ക്കുള്ള സാധ്യത തടഞ്ഞതാണ് വി.കെ സിംഗിനെ ഇവരുടെ നോട്ടപുള്ളിയാക്കിയതെന്നും അദ്ദേഹം വിശദീകരിച്ചു. മുന്‍ കരസേനാ മേധാവിയെ പ്രതിരോധിക്കാന്‍ സര്‍ക്കാര്‍ രംഗത്തെത്തണം. 2012ല്‍ ലഫ്റ്റനന്റ് ജനറല്‍ ഡിഎസ് സുഹാക്കിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട നടപടി ചിലര്‍ അപവാദപ്രചരണത്തിന് ഉപയോഗിക്കുന്നതാണ് അവസാനസംഭവമെന്നും സ്വാമി പറഞ്ഞു.
Discussion about this post