ഡല്‍ഹി: ആമസോണും ഈ ബേയും ഫ്ളിപ് കാര്‍ട്ടും ഇന്ത്യയില്‍ നിരോധിക്കണമെന്ന് മോദിയ്ക്ക് ആര്‍എസ്എസിന്റെ നിര്‍ദ്ദേശം.
സ്വദേശി സ്ഥാപനങ്ങള്‍ക്ക് വലിയ ഭീഷണി ഉയര്‍ത്തുന്ന ഇ-കൊമേഴ്സ് സ്ഥാപനങ്ങളെ നിരോധിക്കണമെന്നാണ് ആര്‍എസ്എസിന്റെ സാമ്പത്തിക വിഭാഗത്തിന്റെ അഭിപ്രായം. ഇ ബേ, ആമസോണ്‍ തുടങ്ങിയ വിദേശകമ്പനികള്‍ സ്വദേശി വ്യാപാരസ്ഥപനങ്ങള്ക്ക് വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നത്. വിദേശ ഫണ്ട് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഫ്ളിപ് കാര്‍ട്ടും നിരോധിക്കണമെന്ന് ആര്‍എസ്എസ് ആവശ്യപ്പെട്ടിട്ടുണ്ട്.
ഇ കൊമേഴ്സ് മേഖലയിലെ വിദേശ നിക്ഷേപത്തിനും ആര്‍എസ്എസ് എതിരാണ്. ഈ മേഖലയിലെ വിദേശനിക്ഷേപം നിയമം മൂലം നിരോധിക്കണമെന്ന് സ്വദേശി ജാഗരണ്‍ മഞ്ച് ദേശീയ കണ്‍വീനര്‍ അശ്വനി മഹാജന് ഇന്ത്യന്‍ എക്സപ്രസ് പത്രത്തിന് നല്കിയ പ്രതികരണത്തില്‍ വ്യക്തമാക്കിയിരുന്നു. നിലവിലുള്ള നിയമങ്ങളിലെ പോരായ്മകളും പാളിച്ചകളും മുതലെടുത്താണ് ഇ കോമേഴ്സ് സ്ഥാപനങ്ങള്‍ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നതെന്നും അശ്വനി മഹാജന് വിവരിച്ചു.
സ്വദേശി ജാഗരണ്‍ മഞ്ച് നേതാക്കള്‍ ഈ മാസം ധനമന്ത്രി അരുണ്‍ ജെയ്റ്റലിയെ കണ്ട് നിയമത്തില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. നിലവില്‍ ഇ കൊമേഴ്സ് മേഖലയില്‍ വിദേശ നിക്ഷേപം അനുവദിച്ചിട്ടില്ല. എന്നാല്‍ നിലവിലുള്ള നിയമത്തിലെ പാളിച്ചകള്‍ മുതലെടുക്കുകയാണ് വിദേശക്കമ്പനികള്‍ ചെയ്യുന്നത്. ചെറുകിട വ്യാപാരമേഖലയിലേതിനേക്കാള് അപകടകരമാണ് ഈ കൊമേഴ്സ് മേഖലയിലെ വിദേശ നിക്ഷപമെന്നാണ് സ്വദേശി ജാഗരണ്‍ മഞ്ചിന്റെ അഭിപ്രായം.
വിവാദമായ ഫ്ലിപ് കാര്‍ട്ടിന്റെ മില്യാണ് ഡേ വില്പനയ്ക്ക് ശേഷം ഈ രംഗത്ത് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് ശക്തമായ ആവശ്യം ഉയര്‍ന്നിരുന്നു. സര്‍ക്കാര്‍ വൃത്തങ്ങളും ഇതിനോട് അനുകൂലമായ സമീപനമാണ് സ്വീകരിക്കുന്നത്.
ഇ കൊമേഴ്സ് മേഖലയിലെ വില്പനയെ കുറിച്ച് സര്‍ക്കാരിന്റെ കയ്യില്‍ വ്യക്തമായ കണക്കുകളൊന്നും ഇല്ലെന്ന് കണ്‍സ്യുമര്‍ അഫേസ് മന്ത്രാലയമ രാജ്യസഭയില്‍ അറിയിച്ചിരുന്നു. എന്നാല്‍ നിലവില്‍ 100 കോടിയിലധികം രൂപയുടെ വിപണിയാണ് ഇ കോമേഴ്സിന്റേത് എന്നാണ് വിവിധ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അടുത്തയിടെ ഇത് ഇരട്ടിയോളം ഉയരുമെന്നും സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
Discussion about this post