എല്ലാ വീടുകളിലും അത്യാവശ്യമായി ഉണ്ടായിരിക്കേണ്ട ഒന്നായി വാഹനങ്ങൾ മാറിയിരിക്കുന്നു. കുറഞ്ഞത് ഒരു ടൂവീലറെങ്കിലും വീടുകളിൽ അത്യാവശ്യഘട്ടങ്ങളിൽ വേണമെന്നായി. എന്നാൽ സാമ്പത്തികം അതിന് അനുവദിക്കുന്നില്ലെങ്കിൽ ഇന്ത്യൻ വിപണിയിലെ ജനപ്രിയ വാഹനനിർമ്മാതാക്കളായ ഹോണ്ടയെ ഒന്ന് സമീപിച്ചാലോ? നിങ്ങൾ ഒരു ഹോണ്ട ആക്ടീവ വാങ്ങുന്നതാവും ടൂവീലറെന്ന സ്വപ്‌നം എളുപ്പത്തിൽ പൂർത്തീകരിക്കാൻ നിങ്ങളെ സഹായിക്കുന്ന കാര്യം.
81,785 രൂപ മുതൽ 86,784 രൂപ വരെയാണ് ഹോണ്ട ആക്ടിവ 6 ജിയുടെ ,സംസ്ഥാനത്തെ എക്സ് ഷോറൂം വില. ഇതിന്റെ മുൻനിര മോഡലിന്റെ ഓൺറോഡ് വിലയെ കുറിച്ച് പറയുകയാണെങ്കിൽ ഏകദേശം 1.04 ലക്ഷം രൂപ ആയിരിക്കും. മൂന്ന് വേരിയന്റുകളിൽ നിങ്ങൾക്ക് ആക്ടിവ 6 ജി വിൽപ്പനയ്ക്ക് ലഭിക്കും.
നിങ്ങൾ ഹോണ്ട ആക്ടിവ 6ജിയുടെ അടിസ്ഥാന മോഡൽ 10,000 രൂപ ഡൗൺ പേയ്മെന്റ് നൽകി വാങ്ങുകയാണെങ്കിൽ, ബാങ്കോ ഫിനാൻസ് കമ്പനിയോ നിങ്ങൾക്ക് ഏകദേശം 88,000 രൂപ വായ്പ നൽകും, അതിന് നിങ്ങൾ 9.7 ശതമാനം പലിശ നൽകേണ്ടിവരും. നിങ്ങൾ അഞ്ച് വർഷത്തേക്ക് ഈ ലോൺ എടുക്കുകയാണെങ്കിൽ, നിങ്ങൾ എല്ലാ മാസവും ഏകദേശം 1900 രൂപയോളം ഇഎംഐ അടയ്ക്കേണ്ടിവരും. അഞ്ച് വർഷത്തിനുള്ളിൽ നിങ്ങൾ ആകെ 1,12,000 രൂപയോളം ബാങ്കിൽ അടയ്‌ക്കേണ്ടി വരും.
Discussion about this post