ഡല്‍ഹി: ബി.ജെ.പി. കേരള ഘടകത്തിന്റെ മേല്‍നോട്ടച്ചുമതല ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ അമിത്ഷാ നേരിട്ട് നിര്‍വഹിക്കും. സംസ്ഥാനത്ത് പാര്‍ട്ടിയുടെ അടിത്തറ ശക്തിപ്പെടുത്തുന്നതിനും അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പില്‍ ജനപിന്തുണ വര്‍ധിപ്പിക്കുന്നതിനും ലക്ഷ്യമിട്ടാണ് ഈ നീക്കം.
ഡല്‍ഹിയില്‍ ചൊവ്വാഴ്ച ചേര്‍ന്ന ബി.ജെ.പി. കോര്‍ കമ്മിറ്റി യോഗത്തില്‍ ഇക്കാര്യങ്ങള്‍ തീരുമാനമായതായാണ് സൂചന. സംസ്ഥാന ജന. സെക്രട്ടറിമാര്‍ക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്‍കും. അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കാന് 20 മണ്ഡലങ്ങളില്‍ 20 നേതാക്കള്‍ക്ക് ചുമതല നല്‍കും.
Discussion about this post