ഡല്‍ഹി: ആഭ്യന്തര സംഘര്‍ഷം അയവില്ലാതെ തുടരുന്ന കശ്മീരിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി ഇന്ന് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തും. രാവിലെ 10.30 ഓടെ പ്രധാനമന്ത്രിയുടെ ഓഫീസിലായിരിക്കും കൂടിക്കാഴ്ച്ച. ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗിന്റെ കശ്മീര്‍ സന്ദര്‍ശനത്തിന് പിന്നാലെയാണ് മെഹബൂബ പ്രധാനമന്ത്രിയെ സന്ദര്‍ശിക്കുന്നത്.
ഹിസ്ബുള്‍ മുജാഹിദീന്‍ ഭീകരന്‍ ബുര്‍ഹാന്‍ വാനിയുടെ കൊലപാതകത്തിന് ശേഷം സംഘര്‍ഷം അയവില്ലാതെ തുടരുകയാണ് കശ്മീരില്‍. കശ്മീരിലെ സംഘര്‍ഷാന്തരീക്ഷം പ്രധാനമന്ത്രിയെ ബോധിപ്പിക്കുന്ന മെഹബൂബ അടിയന്തര സംസ്ഥാനത്തെ പ്രശ്‌നങ്ങള്‍ അടിയന്തരമായി പരിഹരിക്കണമെന്നും ആവശ്യപ്പെടും. കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗുമായി കൂടിക്കാഴ്ച്ച നടത്തിയതിന് പിന്നാലെയാണ് മെഹബൂബ ഡല്‍ഹിയിലെത്തുന്നത്.
ആഭ്യന്തര മന്ത്രിയുമായി ചേര്‍ന്ന് നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തിനിടെ മെഹബൂബ മുഫ്തി ക്ഷുഭിതായാവുകയും സമ്മേളനം ഇടക്ക് വെച്ചു നിര്‍ത്തിപോവുകയും ചെയ്തിരുന്നു. 2010 ലെ കശ്മീര്‍ പ്രക്ഷോഭങ്ങളോട് മെഹബൂബ സ്വീകരിച്ച നിലപാടും ഇപ്പോഴത്തെ നിലപാടും തമ്മിലുള്ള വൈരുധ്യം ചൂണ്ടിക്കാട്ടി ചോദ്യങ്ങള്‍ ഉയര്‍ന്നതാണു മെഹബൂബയെ പ്രകോപിതയാക്കിയത്.
അതേ സമയം, കശ്മീരില്‍ സമാധനം പുന:സ്ഥാപിക്കാന്‍ ആരുമായും കൂടിക്കാഴ്ച്ചയ്ക്ക് തയ്യാറാണെന്ന് കഴിഞ്ഞ ദിവസം രാജ്‌നാഥ് പറഞ്ഞിരുന്നു. പെല്ലറ്റ് ഗണ്ണിന്റെ ഉപയോഗം നിയന്ത്രിക്കുമെന്നും പാവ ഷെല്‍ അടക്കമുള്ള പകരം മാര്‍ഗങ്ങള്‍ തേടുമെന്നും ആഭ്യന്തര മന്ത്രി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. കശ്മീരില്‍ കഴിഞ്ഞ 49 ദിവസമായി തുടരുന്ന സംഘര്‍ഷങ്ങളില്‍ 70 ഓളം പേര്‍കൊല്ലപ്പെടുകയും 10,000 ത്തോളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
Discussion about this post