ഫരീദാബാദ് :രാജ്യത്ത് ഏറ്റവും വലുതും നീളം കൂടിയതുമായ ഇന്ത്യന്‍ ദേശീയ പതാക നിര്‍മ്മിച്ചു.48 കിലോയാണ് പതാകയുടെ ഭാരം. നീളം 75 മീറ്ററും. നവ ചേതന ട്രസ്റ്റിന്റെ നേതൃത്വത്തില്‍ ഫരീദാബാദിലാണ് ഈ ദേശീയ പതാക നിര്‍മ്മിച്ചത്. ബിജെപി പ്രസിഡന്റ് അമിത് ഷായും സിനിമാ താരം രണ്‍ബീര്‍ കപൂറും ചേര്‍ന്നാണ് പതാകയെ ആകാശത്തേക്ക് വിടര്‍ത്തിയത്.
ഹരിയാനയില്‍ ബിജെപി കാമ്പയിനുകളായ ബേട്ടി ബച്ചാവോ, സ്വച്ച് ഭാരത് എന്നിവയുടെ നടത്തിപ്പിനായി രൂപീകരിച്ച സംഘടനയാണ് നവ ചേതന ട്രസ്റ്റ്. ഫരിദാബാദ് എംഎല്‍എയായ വിപുല്‍ ഗോയല്‍ ആണ് ഇത്തരമൊരു ആശയത്തിന് നേതൃത്വം നല്‍കിയത്.ചടങ്ങില്‍ ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറും സംസ്ഥാനത്തെ മുഴുവന്‍ കാബിനറ്റ് അംഗങ്ങളു പങ്കെടുത്തു.
Discussion about this post