ഡല്‍ഹി: പാര്‍ലമെന്റ് ആക്രമണക്കേസില്‍ വധശിക്ഷയ്ക്ക് വിധേയനായ അഫ്സല് ഗുരുവിന്റെ മൃതദേഹ അവശിഷ്ടങ്ങള്‍ കുടുംബത്തിനു വിട്ടുനല്‍കണമെന്ന പിഡിപി (പീപ്പിള്‍ ഡെമോക്രറ്റിക് പാര്‍ട്ടി)യുടെ ആവശ്യം കേന്ദ്ര ആഭ്യന്തര മന്ത്രാലയം തള്ളി. മൃതദേഹം വിട്ടു നല്‍കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അസനിഗ്ധമായി വ്യക്തമാക്കി.
ജമ്മു കശ്മീരിലെ ഭരണകക്ഷിയായ പിഡിപിയിലെ ചില എംഎല്‍എമാരാണ് ഈ ആവശ്യം ഉന്നയിച്ചത്.
അഫ്സല് ഗുരുവിന്റെ വധശിക്ഷയില്‍ ഭരണഘടനാ നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്നും പിഡിപി എംഎല്‍എമാര്‍ ആരോപിച്ചിരുന്നു. എംഎല്‍എമാരായ മുഹമ്മദ് ഖലീല്‍ ബന്ധ്, സഹൂര്‍ അഹ്മദ് മിര്‍, രാജാ മന്‍സൂര്‍ അഹമ്മദ്, മുഹമ്മദ് അബ്ബാസ് വാനി, യവാര്‍ ദിലാവര്‍ മിര്‍, മുഹമ്മദ് യൂസഫ്, ഇജാസ് അഹമ്മദ് മിര്‍, നൂര്‍ മുഹമ്മദ് ഷെയ്ഖ് എന്നിവരാണ് നീക്കത്തിനു പിന്നില്‍. അഫ്സല് ഗുരുവിനെ തൂക്കിലേറ്റിയതിനെതിരെ കോണ്‍ഗ്രസ് നേതാവ് മണി ശങ്കര അയ്യറും രംഗത്തെത്തിയിരുന്നു.
Discussion about this post