കൊച്ചി: പെരുമ്പാവൂര്‍ വെങ്ങോലയില്‍ എടിഎം കുത്തിത്തുറന്ന് കവര്‍ച്ചാ ശ്രമം. സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ എടിഎമ്മിലാണ് മോഷണ ശ്രമം നടന്നത്. എടിഎമ്മിന്റെ താഴത്തെ പാളി പൂര്‍ണ്ണമായും തകര്‍ത്തിട്ടുണ്ട്. എന്നാല്‍ പണം നഷ്ടപ്പെട്ടില്ലെന്നാണ് വിവരം. മോഷണശ്രമം നടത്തുന്നതിനിടയില്‍ അലാറം അടിച്ചതാണ് പണം നഷ്ടമാകാതിരിക്കാന്‍ കാരണം. അലാറം അടിച്ചതിനെ തുടര്‍ന്ന് മോഷ്ടാക്കള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. മോഷ്ടാക്കളുടെ ദൃശ്യങ്ങള്‍ കിട്ടിയിട്ടുണ്ടോയെന്ന പരിശോധനയിലാണ് പോലീസ്. സുരക്ഷാ ക്യാമറകള്‍ തകര്‍ക്കപ്പെട്ടിട്ടില്ല.
കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രിക്ക് ശേഷമായിരുന്നു സംഭവം നടന്നത്. എടിഎമ്മിന്റെ താഴത്തെ പാളി തകര്‍ത്തപ്പോള്‍ തന്നെ അലാറം അടിക്കുകയായിരുന്നു. തുടര്‍ന്ന് പണം എടുക്കാന്‍ ശ്രമിക്കാതെ മോഷ്ടാക്കള്‍ ഓടിക്കളഞ്ഞു. സുരക്ഷാ ക്യാമറ തകര്‍ക്കാത്തതിനാല്‍ ദൃശ്യങ്ങള്‍ പതിഞ്ഞിരിക്കാമെന്നാണ് പോലീസ് കരുതുന്നത്.
Discussion about this post