പാഠപുസ്തകം വിതരണം വൈകിയതില്‍ പ്രതിഷേധിച്ച് എം.എസ്.എഫ് കോഴിക്കോടു നടത്തിയ മാര്‍ച്ചിനിടെ നടന്ന ലാത്തിചാര്‍ജ്ജിനിടെ ജീവനും കൊണ്ടോടുന്ന എംഎസ്എഫ് നേതാവിന്റെ വീഡിയ ട്രോളര്‍മാര്‍ക്ക് വിരുന്നായി. മാര്‍ച്ചിനു നേതൃത്വം നല്കിയ സയ്യിദ് ശറഫുദ്ദീന്‍ ജിഫ്രിയുടെ തോറ്റ് പിന്മാറുന്ന ചരിത്രമില്ല എന്ന പ്രസംഗത്തിന് ശേഷമുള്ള ‘ഒളിച്ചോട്ട’മാണ് പരസ്യമായത്.
കോഴിക്കോട്ടെ വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസിലേക്കായിരുന്നു മാര്‍ച്ച്.
‘ഇവിടെ ഇപ്പം ഭരിക്കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ തലതൊട്ടപ്പനായ നായനാര്‍ ഭരിക്കുന്ന കാലത്ത് ഭാഷകള്‍ക്കെതിരെ കൃത്യമായി ആസൂത്രിതമായി നീക്കമുണ്ടായപ്പോള്‍ ഞങ്ങളുടെ പ്രിയപ്പെട്ട പ്രവര്ത്തകന്മാര് മജീദ് റഹ്മാന് കുഞ്ഞപ്പ മലപ്പുറത്തിന്റെ കലക്ട്രേറ്റിനു മുമ്പില്‍ വീരരക്തസാക്ഷിത്വം വരിച്ചിട്ടുണ്ട്. വെടിയേറ്റു മരിച്ചിട്ടുണ്ട്, പോലീസിന്റെ തെമ്മാടിത്തത്തിനു മുമ്പില്‍ ഈ ലോകത്തോട് വിടപറഞ്ഞു പോയിട്ടുണ്ട്. അവരുടെ പിറകുവശത്തല്ല അവരുടെ നെഞ്ചത്താണ് വെടികൊണ്ടത്. തിരിഞ്ഞോടിയ ചരിത്രം ഞങ്ങള്‍ക്കില്ല. അങ്ങനെ തിരിഞ്ഞോടാന്‍ ഞങ്ങള്‍ സമരത്തിനു വരികയുമില്ല.’ എന്നിങ്ങനെ ആയിരുന്നു ജിഫ്രിയുടെ വാക്കുകള്‍. ഇനി ഈ പ്രസംഗത്തിന് ശേഷം നടന്ന സംഘര്‍ഷത്തില്‍ നിന്ന് നേതാവ് രക്ഷപ്പെടുന്ന കാഴ്ച കാണുക-
വീഡിയൊ-
Discussion about this post