ഡല്‍ഹി: ലൈംഗികാപവാദ വിവാദത്തില്‍പെട്ട സാമൂഹ്യ ക്ഷേമ വകുപ്പ് മന്ത്രി സന്ദീപ് കുമാറിനെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് പുറത്താക്കി. അശ്ലീല സിഡി പുറത്തുവന്നതോടെ നടപടി. മന്ത്രി സന്ദീപ് കുമാര്‍ രണ്ട് യുവതികള്‍ക്കൊപ്പം കിടക്ക പങ്കിടുന്ന ദൃശ്യങ്ങളും അശ്ലീല ചിത്രങ്ങളും അടങ്ങിയ സിഡി ലഭിച്ചതിന് പിന്നാലെയാണ് മന്ത്രിയെ പുറത്താക്കിയതായി കെജ്രിവാള് അറിയിച്ചത്. സന്ദീപ് കുമാറിനെതിരെ വ്യക്തമായ തെളിവ് ലഭിച്ചിട്ടുണ്ടെന്നും പാര്‍ട്ടിക്ക് പൊതുസമൂഹത്തിലുള്ള മാന്യതയെ ഒരിക്കലും വിട്ട് വീഴ്ച ചെയ്യില്ലെന്നും കെജ്രിവാള് ട്വിറ്ററില്‍ കുറിച്ചു.
Recd "objectionable" CD of minister Sandeep Kr. AAP stands for propriety in public life. That can't be compromised(1/2)
— Arvind Kejriwal (@ArvindKejriwal) August 31, 2016
Removing him from Cabinet wid immediate effect(2/2)
— Arvind Kejriwal (@ArvindKejriwal) August 31, 2016
ഡല്‍ഹിയിലെ കെജ്രിവാള് മന്ത്രിസഭയില്‍ ആറ് അംഗങ്ങളാണുള്ളത്. സാമൂഹ്യ ക്ഷേമത്തിന് പുറമെ വനിതാ ശിശുക്ഷേമ വകുപ്പിന്റെയും ചുമതല സന്ദീപ് കുമാറിനായിരുന്നു. കഴിഞ്ഞ ഒക്ടോബറില്‍ കൈക്കൂലി ആവശ്യപ്പെടുന്നത് പിടിക്കപ്പെട്ടതിനെ തുടര്‍ന്ന് ഭക്ഷ്യപരിസ്ഥിതി മന്ത്രിയായിരുന്ന ആസിം അഹമദ് ഖാനെ കെജ്രിവാള് പുറത്താക്കിയിരുന്നു. ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ എന്നല്ല തന്റെ മകനായാല്‍ പോലും കളങ്കിതരെ വെച്ചുപൊറുപ്പിക്കില്ലെന്ന് അന്ന് കെജ്രിവാള് പറയുകയും ചെയ്തിരുന്നു.
Discussion about this post