ഡല്‍ഹി: സബ്സിഡിയുള്ള പാചക വാതക സിലിണ്ടറിന്റെ വിലയില്‍ രണ്ട് രൂപയുടെ വര്‍ദ്ധനവ്. ഇന്ത്യന്‍ ഓയില്‍ കോര്പറേഷന് ആണ് വാര്‍ത്താക്കുറിപ്പിലൂടെ ഇക്കാര്യം അറിയിച്ചത്. ഇതോടെ 14.2 കി.ഗ്രം ഭാരമുള്ള സിലിണ്ടറിന്റെ വില ഡല്‍ഹിയില്‍ 425 രൂപയായി ഉയര്‍ന്നു. നേരത്തേ ഇത് 423 രൂപയായിരുന്നു.
അതേസമയം, സബ്സിഡിയില്ലാത്ത സിലിണ്ടറുകള്‍ക്ക് 20 രൂപയും കൂട്ടിയിട്ടുണ്ട്. മണ്ണെണ്ണ വില മാസം തോറും 25 പെസ വീതം ഉയര്‍ത്താന്‍ സര്‍ക്കാര്‍ ഓയില്‍ കമ്പനികള്‍ക്ക് നേരത്തേ അനുവാദം നല്‍കിയിരുന്നു. പത്ത് മാസത്തേക്കായിരിക്കും ഇപ്രകാരം നിരക്ക് ഉയര്‍ത്തുക.
Discussion about this post