ഗുവാഹത്തി: അസമില്‍ എ.ടി.എം മെഷീനാണെന്ന് കരുതി പാസ്ബുക്ക് പ്രിന്റിങ് മെഷീന് തട്ടിയെടുത്ത് രക്ഷപെടാന്‍ ശ്രമിച്ച യുവാക്കള്‍ അറസ്റ്റില്‍. എസ്.ബി.ഐയുടെ ഗുവാഹത്തിയിലെ ബിനോവാനഗര്‍ ബ്രാഞ്ചില്‍ നിന്നാണ് പാസ്ബുക്ക് പ്രിന്റിങ് മെഷീനുമായി യുവാക്കള്‍ കടക്കാന്‍ ശ്രമിച്ചത്.
പറ്റിയ അബദ്ധം അറിയാതെ കാറില്‍ രക്ഷപെടാന്‍ ശ്രമിക്കുന്നിനിടെയാണ് നാലംഗ സംഘം പോലീസ് പിടിയിലായത്. സാഹബ് അലി, സൈഫുള്‍ റഹ്മാന്, മെയ്നുള്‍ ഹേഗ്, സാദം ഹുസൈന് എന്നിവരാണ് പിടിയിലായത്. വി.ഐ.പി കാര്‍ പാസ് ഉപയോഗിച്ച് രക്ഷപ്പെടാനായിരുന്നു ഇവരുടെ ശ്രമം. എട്ട് വര്‍ഷം മുന്‍പ് ബി. മഹേശ്വരി എന്നയാള്‍ക്ക് നല്കിയ പാസാണ് പ്രതികള്‍ ഉപയോഗിച്ചതെന്ന് അന്വേഷണത്തില്‍ വ്യക്തമായി.
Discussion about this post