ശ്രീനഗര്‍: കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗിന്റെ നേതൃത്വത്തിലുള്ള സര്‍വകക്ഷി സംഘവുമായുള്ള ചര്‍ച്ചയ്ക്ക് തയ്യാറാവാതെ വിഘടനവാദികള്‍. കശ്മീര്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി ചര്‍ച്ചയ്ക്ക് ക്ഷണിച്ചെങ്കിലും, താഴ്വരയിലെ പ്രധാന പ്രശ്നങ്ങള്‍ ഉയര്‍ത്തികാട്ടാന്‍ കഴിയുന്ന സുതാര്യമായ, അടിസ്ഥാനപരമായ കാര്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന ചര്‍ച്ചകള്‍ക്ക് പകരമാവില്ല സര്‍വകക്ഷി സംഘത്തോടൊപ്പമുള്ള ചര്‍ച്ചയെന്നാണ് വിഘടനവാദികളുടെ നേതാക്കന്മാരായ സെയ്ദ് അലി ഖീലാനി, മിര്‍വായിസ് ഉമര്‍ ഫാറൂഖ്, മുഹമ്മദ് യാസിന് മാലിക്ക് എന്നിവര്‍ ശ്രീനഗറില്‍ നടത്തിയ സംയുക്ത പ്രസ്താവനയില്‍ പറയുന്നു.
മെഹ്ബൂബയ്ക്ക് എതിരെ വിമര്‍ശനം ഉയര്‍ത്താനും നേതാക്കന്മാര് മറന്നില്ല. താഴ്വരയില് സംഭ്രമം ജനിപ്പിക്കുകയാണ് മെഹ്ബൂബ എന്നവര്‍ ആരോപിച്ചു.
Discussion about this post